വി​ദ്യാ​ർ​ഥി​ക​ൾ ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ മ​ു​ഖ​ച്ഛാ​യ മാ​റ്റി

തിരുവനന്തപുരം: ഹോമിയോ മെഡിക്കൽ കോളജിെൻറ മുഖച്ഛായതന്നെ മാറ്റി വിദ്യാർഥികൾ തങ്ങളുടെ സാമൂഹിക സേവന സന്നദ്ധത തെളിയിച്ചു. തിരുവല്ലം എയ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളാണ് എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഹോമിയോ മെഡിക്കൽ കോളജിന് പുതിയ മുഖം നൽകാൻ മുന്നിട്ടിറങ്ങിയത്. മൂന്നു ദിവസത്തിനു ശേഷം കുട്ടികൾ മടങ്ങുമ്പോൾ ആശുപത്രിയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന കട്ടിലുകളില്ല, വീൽചെയറുകളോ േട്രാളികളോ ഇല്ല, മലിനമായി കിടക്കുന്ന പരിസരമില്ല, വേസ്റ്റുകളാൽ നിറഞ്ഞ കൂനകളോ ഒന്നും തന്നെയില്ല. ആകെ മാറിയിരിക്കുന്നതായി ആശുപത്രി ജീവനക്കാരും രോഗികളും സന്ദർശകരും സാക്ഷ്യപ്പെടുത്തി. ഉപയോഗശൂന്യമായി കിടന്നിരുന്ന േട്രാളികളും വീൽ ചെയറുകളും. എല്ലാം വിദ്യാർഥികൾ മുൻകൈയെടുത്ത് ഉപയോഗപ്രദമാക്കി ആശുപത്രിക്ക് സമർപ്പിച്ചു. നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലിെൻറയും സാങ്കേതികവിദ്യാഭ്യാസ വകുപ്പിെൻറയും പങ്കാളിത്തത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് പുനർജനി. യഥാസമയം അറ്റുകുറ്റപ്പണി നടപ്പാകാതെ വരുന്നതിനാൽ സർക്കാർ ആതുരാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാകുന്ന നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. ഒരു കട്ടിൽ നന്നാക്കിയാൽ 6000 രൂപയുടെ സേവനം എന്നാണ് ടെക്നിക്കൽ സെല്ലിെൻറ കണക്ക്. അങ്ങനെയാണെങ്കിൽ എയ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികളുടെ സേവന തുക 12 ലക്ഷം കവിയുമെന്ന് േപ്രാഗ്രാം ഓഫിസർ സി. ഷാജി വിലയിരുത്തുന്നു. വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നായിരുന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഷീല. എ.എസും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സി. ജയയും പറഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ക്യാമ്പ് തിരുവനന്തപുരം ഡി.സി.പി ഡോ. അരുൾ ആർ.ബി. കൃഷ്ണ ഉദ്ഘാടനം ചെയ്തു. എയ്സ് കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ. ഫാറൂഖ് സെയ്ദ് അധ്യക്ഷതവഹിച്ചു. എൻ. എസ്.എസ് േപ്രാഗ്രാം ഓഫിസർ സി. ഷാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.