കാ​മ്പ​സ്​ ഇ​ൻ​റ​ർ​വ്യൂ​വിെൻറ മ​റ​വി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പ്; ല​ക്ഷ​ങ്ങ​ൾ ക​വ​ർ​ന്നു

കഴക്കൂട്ടം: കാമ്പസ് ഇൻറർവ്യൂവിെൻറ മറവിൽ വൻ തൊഴിൽ തട്ടിപ്പ്. നിരവധി വിദ്യാർഥികൾ കബളിപ്പിക്കപ്പെട്ടു. ഇതരസംസ്ഥാനങ്ങളിൽ എക്സിക്യൂട്ടിവ് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പുനടത്തിയത്. എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് റിക്രൂട്ട് ചെയ്ത് ഡൽഹിയിൽ എത്തിച്ച പെൺകുട്ടിക്ക് മാസങ്ങളോളം ദുരിതജീവിതം നയിച്ചശേഷം ലഭിച്ചത് സ്വകാര്യ ബാറിലെ ജോലി. ലക്ഷങ്ങൾ തട്ടിയെടുത്ത റിക്രൂട്ട്മെൻറ് ഏജൻറ് ഒളിവിൽ. കഴക്കൂട്ടം കാട്ടായിക്കോണം സ്വദേശി ദീപക്കാണ് ഒളിവിൽ പോയത്. സംസ്ഥാനത്തിനകത്ത് നിരവധിപേർ തട്ടിപ്പിനിരയായതായി സൂചനയുണ്ട്. വിദ്യാർഥികൾ പഠിച്ചിരുന്ന കോളജ് അധികൃതർക്ക് തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടികളെടുക്കാത്തതിൻ ദുരൂഹത. തൈക്കാട് പ്രവർത്തിക്കുന്ന സ്വകാര്യ മാനേജ്മെൻറ് സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ മംഗലപുരം സ്വദേശികളായ വിദ്യാർഥികൾ െപാലീസിൽ പരാതി നൽകി. ബി.ബി.എ എയർലൈൻ ആൻഡ് എയർേപാർട്ട് മാനേജ്മെൻറ് കോഴ്സിന് ചേർന്ന വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. കാമ്പസിൽ ഇൻറർവ്യൂ നടത്താനെത്തിയവരിൽ ചിലർ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്നു. ഇക്കാര്യം കുട്ടികൾ കോളജ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് കോളജ് അധികൃതർ ദീപക്കിനെ റിക്രൂട്ട്മെൻറ് നടത്തിപ്പിനായി കൊണ്ടുവന്നു. ജോലി ലഭിക്കുന്നതിനായി 70,000 രൂപ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു. പണം നൽകിയ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചു. രണ്ട് മാസം വിദ്യാർഥികൾ ഡൽഹിയിൽ താമസിെച്ചങ്കിലും ജോലി ലഭിക്കാതെ മടങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഡൽഹിയിെല സ്വകാര്യ കൺസൾട്ടിങ് ഏജൻസിയുടെ പേരിൽ എഗ്രിമെൻറ് തയാറാക്കി നൽകി. 2016 ഫെബ്രുവരിയിലാണ് എഗ്രിമെൻറ് നൽകിയത്. മടങ്ങിയെത്തിയ വിദ്യാർഥികൾ കോളജ് അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും അധികൃതർ കൈമലർത്തുകയായിരുന്നു. മംഗലപുരം െപാലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.