വലിയതുറ: അനധികൃത അറവുശാലകളുടെ എണ്ണം പെരുകുന്നു. നഗരസഭ പരിധിയില്‍ മാത്രം മുന്നൂറിലധികം അനധികൃത അറവുശാലകൾ. നഗരസഭയുടെ അംഗീകൃത അറവുശാല പൂട്ടിയിട്ട് നാല് വര്‍ഷം പിന്നിടുന്നു. രോഗം ബാധിച്ചതും ചത്തതുമായ മാടുകളെ മലിനമായ സ്ഥലങ്ങളില്‍ ഇട്ട് കശാപ്പ് ചെയ്താണ് കശാപ്പുശാലകളില്‍ കെട്ടിതൂക്കുന്നത്. കശാപ്പ് ചെയ്യുന്നതിന് പുറമെ കൂടം കൊണ്ട് തലക്ക് അടിച്ച് കൊല്ലുന്ന സംഘങ്ങളും തലസ്ഥാനത്ത് സജീവമാണ്. ഇറച്ചിയില്‍നിന്ന് രക്തം ഒവുകിപ്പോകാതെ കട്ടപിടിച്ചുനിന്ന് ഫ്രഷ് ഇറച്ചിയാെണന്ന് അറിയിക്കാനാണ് ഇത്തരത്തില്‍ തലക്കടിച്ച് മാടുകളെ കൊല്ലുന്നത്. ഇത്തരം മാംസം കഴിച്ചാല്‍ മാരകമായ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതകള്‍ എറെെയന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുെന്നങ്കിലും പരിശോധനയില്ല. ഒാരോ ദിവസവും ബാക്കി വരുന്ന ഇറച്ചി കൃത്യമായ ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതെ സൂക്ഷിച്ച് പിറ്റേന്ന് വീണ്ടും വില്‍ക്കുന്നത് അതിഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയാണ്. ഇറച്ചിക്കടകള്‍ക്ക് നാല് വര്‍ഷമായി നഗരസഭ ലൈസന്‍സുകള്‍ നല്‍കുന്നത് നിര്‍ത്തിെവച്ചിരിക്കുകയാണ്. എന്നാല്‍ നഗരസഭയുടെ മുക്കിന് താഴെ ഇന്ന് എറെയുള്ളത് അറവുശാലകളാണ്. അംഗീകൃത അറവുശാലകള്‍ ഇല്ലാത്ത നഗരങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. ഉത്തരവുകള്‍ പോലും കാറ്റില്‍പറത്തിയാണ് നഗരസഭ പരിധിയില്‍ അനധികൃത അറവുശാലകള്‍ പെരുകുന്നത്. നഗരസഭയുടെ കീഴില്‍ ആകെയുണ്ടായിരുന്ന കുന്നുകുഴിയിലെ അറവുശാല നൂതനസംവിധാനമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഇറച്ചി വില്‍പന നടത്തിയെന്നാരോപിച്ച്് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൂട്ടിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഇതിെൻറ മറവിലാണ് അനധികൃത അറവുശാലകള്‍ പെരുകുന്നത്. ഇത്തരം അറവുശാലകൾ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയാണ്. പരമ്പരാഗത മാംസവ്യാപാരം നടത്തുന്നവര്‍ സാധാരണ ഇത്തരം അനധികൃത മാംസകച്ചവടത്തിന് മുതിരാറില്ല. ചത്തമാടുകളുടെ ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ചവരെ പല തവണ കോര്‍പറേഷെൻറ ആരോഗ്യ സ്ക്വാഡ് പിടികൂടിയെങ്കിലും തുടര്‍ നടപടി കടലാസില്‍ ഒതുങ്ങിയതോടെ നഗരം വീണ്ടും അനധികൃത അറവുശാലകളുടെ പിടിയിലമര്‍ന്നുകഴിഞ്ഞു. ആട്ടിറച്ചിക്ക് പകരം മാട്ടിറച്ചി ആട്ടിറച്ചിക്ക് പകരം മാട്ടിറച്ചി നല്‍കി ഉപഭോക്താക്കളെ പറ്റിക്കുന്ന രീതിയാണ് തലസ്ഥാനത്തെ അറവുശാലകളിലും ഹോട്ടലുകളിലും അരങ്ങേറുന്നത്. ആട്ടറച്ചിെക്കാപ്പം മാട്ടിറച്ചി കൂടി വെട്ടിേച്ചര്‍ത്താണ് പലരും വില്‍ക്കുന്നത്. കന്നുകുട്ടികളെ കശാപ്പ് ചെയ്ത് ആട്ടിന്‍പാലില്‍ മുക്കിയെടുത്ത ശേഷമാണ് മട്ടനൊപ്പം വെട്ടിേച്ചര്‍ക്കുന്നത്. ഇരട്ടി ലാഭമാണ് കച്ചവടക്കാരെ ഇതിന് േപ്രരിപ്പിക്കുന്നത്. ഹോട്ടലുകാര്‍ ഇത്തരം ഇറച്ചി രണ്ടും വാങ്ങി അവരുടെ അനുപാതത്തിന് അനുസരിച്ച് മട്ടനോെടാപ്പം മാട്ടിറച്ചിയും ചേര്‍ത്താണ് പാചകം ചെയ്ത് വില്‍ക്കുന്നത്. മാടുകളെ കൊല്ലുന്നതിനു മുമ്പ് കാടിവെള്ളത്തിന് പകരം കാരവെള്ളം കൊടുക്കുന്ന കച്ചവടക്കാര്‍ വരെയുണ്ട്. അലക്ക് കാരത്തിന്‍്റ ലായനിയാണ് കാരവെള്ളം. ഇത് കൊടുത്താല്‍ ഇറച്ചിക്ക് തൂക്കം കൂടും. കുന്നുകുഴി അറവുശാല കോര്‍പറേഷെൻറ ഉടമസ്ഥതയിലുളള അറവുശാല അത്യാധുനിക സംവിധാനത്തോടെ നവീകരിക്കുമെന്ന പദ്ധതിയാണ് നാല് വര്‍ഷങ്ങള്‍ പിന്നിട്ടും പ്രഖ്യാപനത്തിലൊതുങ്ങിയത്. പഠന റിപ്പോര്‍ട്ട് കോര്‍പറേഷന്‍ ആസൂത്രണബോര്‍ഡിന് നല്‍കിയെങ്കിലും തുടര്‍ നടപടികൾ ഫയലില്‍ ഒതുങ്ങിനില്‍ക്കുന്നതാണ് തലസ്ഥാനത്ത് അനധികൃത അറവുശാലകളും വഴിവക്കില്‍ ഇറച്ചിക്കടകളും കൂണുകള്‍ പോലെ മുളച്ചു പൊങ്ങാന്‍ പ്രധാന കാരണം. 30 കോടി ചെലവിട്ടുകൊണ്ടുള്ള അത്യാധുനിക പ്ലാൻറ് നവീകരമാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്. പ്ലാന്‍ യഥാർഥമായാല്‍ ഒരു മണിക്കൂറില്‍ 60 കന്നുകാലികളെയും ഒരു ഷിഫ്റ്റില്‍ 300 ആടുകളെയും കശാപ്പ് ചെയ്ത് തയാറാക്കി നല്‍കാന്‍ കഴിയുമായിരുന്നു. പുതിയ ബജറ്റിലും ആധുനിക അറവുശാലകള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്. അറവുകാര്‍ക്ക് പരീശീലനം കന്നുകാലികളെ കശാപ്പ് ചെയ്യുന്നവര്‍ക്ക് പ്രത്യേകം പരീശീലനം നല്‍ക്കാനും ബോധവല്‍ക്കരണം നല്‍കാനുമായി കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയും എങ്ങുമെത്താത്ത അവസ്ഥയാണ്. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ പദ്ധതിയാണ് വെള്ളിച്ചം കാണാതെ പോയത്. ഇതില്‍ ആരോഗ്യവാന്മാരും പരിശീലനം ലഭിച്ചവരുമായ അറവുകാര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലൂടെ രജിസ്ട്രേഷന്‍ ലഭ്യമാകാനും ഇവര്‍ക്ക് മണ്ണുത്തി വെറ്ററിനറി കോളജില്‍ പരിശീലനം നല്‍കാനും കൊണ്ട് വന്ന പദ്ധതി എങ്ങമത്തൊതെ പോയി. ഇത്തരത്തില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഫയലില്‍ ഉറങ്ങിയതോടെ അതിര്‍ത്തികടന്ന് ദിനം പ്രതി രോഗങ്ങള്‍ ഉള്ള മാടുകളുംആടുകളും അതിര്‍ത്തി കടന്ന് തലസ്ഥാനത്ത് എത്തി കശാപ്പായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.