വള്ളക്കടവ്: നിങ്ങളുടെ വിജയം ആകാശത്തിലെ പറവകളുടെ കാരുണ്യത്തിലാണെന്നുവന്നാൽ എന്താണ് ചെയ്യുക. ഡ്രൈവിങ് ടെസ്റ്റിനിടെ ആകാശത്ത് പക്ഷികള്‍ പറന്നാല്‍ കാത്തിരിക്കുന്നത് പരാജയമാണെങ്കിൽ ആരെ കുറ്റപ്പെടുത്തും. മോട്ടോര്‍ വാഹനവകുപ്പ് മുട്ടത്തറയില്‍ ലക്ഷങ്ങള്‍ മുടക്കി പുതുതായി ആരംഭിച്ച ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങറുന്നത്. ടെസ്റ്റ് ഗ്രൗണ്ടിെൻറ ന്യൂനതയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ടെസ്റ്റ് നടക്കുന്ന ട്രാക്കിനരികില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യാഗസ്ഥരുടെ സാന്നിധ്യമുണ്ടാകില്ല. ഇവര്‍ അകലെ പ്രത്യേകം തയാറാക്കിയ കാബിനിലിരുന്ന് കമ്പ്യൂട്ടര്‍ മോണിട്ടറിലൂടെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിശോധിക്കുക. 29 കാമറകളാണ് ടെസ്റ്റ് നിരീക്ഷിക്കുന്നതിന് ട്രാക്കിൽ സ്ഥാപിച്ചിരിക്കുന്നത്. ടെസ്റ്റ് നടക്കുന്ന സമയത്ത് വാഹനങ്ങളുടെ സൈഡ് ഗ്ലാസുകളുടെ നിഴല്‍പോലും വെള്ള വരക്ക് പുറത്തുകടക്കാന്‍ പാടില്ല. അത്തരത്തില്‍ ഉണ്ടായാല്‍ ടെസ്റ്റ് പരാജയപ്പെടും. ടെസ്റ്റനിടെ മുകളിലൂടെ പക്ഷികള്‍ പറന്ന് പോകുന്നതിെൻറ നിഴല്‍ ട്രാക്കില്‍ പതിയുന്നതോടെ ടെസ്റ്റ് നടത്തുന്ന വാഹനം വെള്ള വരക്ക് പുറത്ത് കടന്നതായി ട്രാക്കില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ വഴി കമ്പ്യൂട്ടര്‍ മോണിട്ടറില്‍ എത്തുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ടെസ്റ്റ് പരാജയപ്പെെട്ടന്ന് കണക്കാക്കും. കൃത്യമായി വാഹനമോടിച്ചിട്ടും ലൈസന്‍സ് കിട്ടാതെ നിരവധിപേര്‍ നിരാശരായി മടങ്ങുകയാണ്. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ ട്രാക്കില്‍ എത്തി പഴയ രീതിയില്‍ നിരീക്ഷിച്ചു. പിഴവ് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ തല്‍ക്കാലം കമ്പ്യൂട്ടര്‍ മോണിട്ടറിലൂടെ പുറത്തുവരുന്ന റിസൽറ്റിൽ ടെസ്റ്റ് ഓക്കെയെന്നും പക്ഷികളുടെ നിഴലുകള്‍ കാമറകള്‍ വഴി മോണിറ്ററില്‍ എത്തുന്നതാെണന്നും എഴുതി നല്‍കുകയാണ്. കമ്പികളുള്ള ട്രാക്കിന് പകരം നാലിഞ്ച് കനത്തില്‍ വെള്ള വരച്ച് ലക്ഷങ്ങള്‍ മുടക്കി കാമറകള്‍ സ്ഥാപിച്ച ട്രാക്കാണ് ലൈസന്‍സ് എടുക്കാന്‍ എത്തുന്നവരെ ചതിക്കുന്നത്. അശാസ്ത്രീയമായാണ് ഇവിടത്തെ ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നതെന്ന് നേരത്തേതന്നെ ഡ്രൈവിങ് സ്കൂളുകളും വാഹനഉടമകളും ആരോപിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്നസ് ട്രാക്കും പരാജയമാണെന്ന് ആരോപണമുണ്ട്. വിദേശ രാജ്യങ്ങളുടെ നിലവാരത്തിലാണ് ടെസ്റ്റ് നടത്തുന്നതെന്നും എല്ലാ വാഹനങ്ങള്‍ക്കും ഫിറ്റ്നസ് പരിശോധിക്കാന്‍ കഴിയുന്ന തരത്തിെല ട്രാക്കാണ് സ്ഥാപിച്ചിരിക്കുന്നതെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പിെൻറ അവകാശവാദം. എന്നാല്‍, ഹെവി വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും പരിശോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇപ്പോഴും ഇവിടെയില്ല. ഇത്തരം വാഹനങ്ങള്‍ ഇപ്പോഴും വഴിവക്കില്‍ നിര്‍ത്തിയാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നിലായിരുന്നു നേരത്തേ വാഹനങ്ങള്‍ നിരത്തി നിര്‍ത്തി ഫിറ്റ്സ് പരിശോധിച്ചിരുന്നത് അവിടത്തെ കച്ചവടക്കാര്‍ ഇതു തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുെന്നന്ന് കാണിച്ച് കോടതിയെ സമീപിച്ചതോടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് മുന്നിലായി പരിശോധന. ലക്ഷങ്ങള്‍ മുടക്കിയ ഫിറ്റ്നസ് ട്രാക്ക് അശാസ്ത്രീയമായതിനാലാണ് റോഡ് വക്കില്‍ ഫിറ്റ്നസ് പരിശോധന നടത്തേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.