കാഞ്ഞിരംകുളം: കുട്ടികളെ ശല്യംചെയ്യുന്നത് തടഞ്ഞവരെ സാമൂഹിക വിരുദ്ധർ മർദിച്ചു. പുല്ലുവിളയിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി കണക്ക് ക്ലാസ് എടുക്കുമ്പോഴാണ്, ഒരുസംഘം സാമൂഹികവിരുദ്ധർ സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചുകടന്ന് പെൺകുട്ടികളെ ഉപദ്രവിച്ചത്. തടഞ്ഞ സംഘാടകനെയും സാമൂഹികവിരുദ്ധർ മർദിച്ചു. വർഷങ്ങളായി പ്രവാസികളുടെയും പുല്ലുവിള ഇടവകയുടെയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകപരിശീലനം നല്‍കിവരികയാണ്. അടുത്തകാലത്തായി ഒരുകൂട്ടം സാമൂഹികവിരുദ്ധരായ യുവാക്കൾ ക്ലാസിലെത്തുന്ന പെൺകുട്ടികളെ പലതരത്തിലും ശല്യംചെയ്യുന്ന പ്രവണത വർധിച്ച് വരികയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 1.45ന് സ്കൂൾ കോമ്പൗണ്ടിൽ ഇരുചക്രവാഹനങ്ങളിൽ അതിക്രമിച്ചുകയറിയ നാൽവർ സംഘം പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ, സംഘാടന ചുമതലയുള്ള മാർട്ടിൻ ജൂസ ഇവരോട് സ്കൂൾ കോമ്പൗണ്ടിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. തുടർന്ന് സംഘം മാർട്ടിൻ ജൂസയെ മർദിക്കുച്ചു. കോ-ഓഡിനേറ്റർ പ്രിൻസിന് ചെവിക്ക് മുറിവേറ്റു. പ്രതികൾക്കെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.