തിരുവനന്തപുരം: പേരൂർക്കട ജയകുമാർ വധക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവും 4,20,000 രൂപ പിഴയും ശിക്ഷിച്ചു. ഉള്ളൂർ പാറോട്ടുകോണം സ്വദേശി മൊട്ട എന്ന വിപിൻ, മണ്ണന്തല സ്വദേശി ത്രീഡി എന്ന ബൈജു എന്നിവർക്കാണ് തിരുവനന്തപുരം നാലാം അഡി. സെഷൻസ് കോടതി ജഡ്ജ് ജെ. നാസർ ശിക്ഷവിധിച്ചത്. പിഴത്തുക മരിച്ച ജയകുമാറിെൻറ കുടുംബത്തിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു. കൊലപാതകം, അതിക്രമിച്ച് കയറൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ. ഇവരെ ശനിയാഴ്ച കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. കേസിൽ നാല് പേരാണ് പ്രതികൾ. ഇവരിൽ മനു എന്ന കൃഷ്ണകുമാർ, പ്രശാന്ത് എന്നീ പ്രതികളെ തെളിവിെൻറ അഭാവത്തിൽ വെറുതെവിട്ടു. ഒന്നാംപ്രതി മൊട്ട വിപിെൻറ പിതാവിെൻറ മൊൈബൽ ഫോൺ മരിച്ച ജയകുമാർ എടുത്തുകൊണ്ടുപോയെന്നും പലതവണ ആവശ്യപ്പെട്ടിട്ടും തിരിച്ചുനൽകിയില്ലെന്നും ആരോപിച്ചാണ് 2008 ജൂൺ മൂന്നിന് ജയകുമാറിനെ കൊലപ്പെടുത്തിയത്. പേരൂർക്കട പൊലീസ് അേന്വഷിച്ച കേസിൽ 2009 ലാണ് കുറ്റപത്രം സമർപ്പിച്ചത്. 23 സാക്ഷികളെ വിചാരണവേളയിൽ പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം ഹക്കീം, നന്ദു പ്രകാശ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.