ആർ. രാമചന്ദ്രൻ എം.എൽ.എ പെരുന്നാൾ സന്ദേശം നൽകി

കരുനാഗപ്പള്ളി: ആർ. രാമചന്ദ്രൻ എം.എൽ.എ കരുനാഗപ്പള്ളി ജബൽ മസ്ജിദിൽ പെരുന്നാൾ സന്ദേശം നൽകി. രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ മാനവിക സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്നതിനും പെരുന്നാൾ സഹായകമാകട്ടെയെന്ന് എം.എൽ.എ ആശംസിച്ചു. പെരുന്നാൾ നമസ്കാരത്തിന് സാക്ഷ്യം വഹിച്ച് പള്ളയിൽ നിന്ന എം.എൽ.എ നമസ്ക്കാരത്തിന് ശേഷം ഇമാം അബ്ദുൽ സമദ് ഈരാറ്റുപേട്ട നടത്തിയ ഖുത്തുബാ പ്രഭാഷണവും ശ്രവിച്ച ശേഷമാണ് പള്ളിയിലെമിമ്പറിനരികിലെത്തി പെരുന്നാൽ സന്ദേശം നൽകിയത്. തുടർന്ന് കരുനാഗപ്പള്ളി ജബൽ മസ്ജിദിൽ റമദാന്റെ ഭാഗമായി വിശുദ്ധ ഖുർആനിലെ നിശ്ചയിക്കപ്പെട്ട സൂക്തങ്ങൾ മനപാടമാക്കിയവർക്കായി നടത്തിയ പരീക്ഷയിൽ വിജയികളായ ഒന്നാം സ്ഥാനം നോടിയ അബ്ദുൽ ജവാദ് വേലിയിൽ, രണ്ടാം സ്ഥാനം നേടിയ ബി.എം. സമീർ എന്നിവർക്ക് എം.എൽ.എ ഉപഹാരം നൽകി. തുടർന്ന് കരുനാഗപ്പള്ളി ജമാ മസ്ജിദ് സലഫി മസ്ജിദ് എന്നിവിടങ്ങളിലുമെത്തി എം.എൽ.എ സൗഹൃദം പങ്കുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.