പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോക്ഡ്രിൽ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ബോംബുമായി ഭീകരരെത്തി. ഭക്തർ ആശങ്കയിലായത് മണിക്കൂറുകൾ. ആശ്വാസമായത് മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഒരുമണിയോടെയാണ് ക്ഷേത്രത്തി​െൻറ കിഴക്കേനടയിൽ അഞ്ചംഗ ഭീകരസംഘം ബോംബ് െവച്ചതായി വാർത്തപരന്നത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ബോംബ് െവച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞതോടെ ക്ഷേത്രത്തിലെത്തിയ ഭക്തർ പകച്ചു. പലരും നാലുപാടും പാഞ്ഞു. വിവരം ലഭിച്ചതോടെ ദ്രുതകർമസേനയും പൊലീസ് കമാൻഡോകളും പാഞ്ഞെത്തി ഭീകരരെ വളഞ്ഞു. പരിസരത്തുണ്ടായിരുവരെയും ഭക്തരെയും പൊലീസ് ഒഴിപ്പിച്ചു. പിന്നെ ഭീകരരും സേനയുമായുള്ള ഏറ്റുമുട്ടൽ. അന്തരീക്ഷത്തിൽ വെടിയും പുകയും പടർന്നതോടെ ഭക്തർ അമ്പരന്നു. തുടർന്ന് ഭീകരരിൽ രണ്ടുപേർ സേനയുടെ പിടിയിലായപ്പോൾ മൂന്നുഭീകരർ കൊല്ലപ്പെട്ടു. ബോംബ് സ്ക്വാഡ് രണ്ടു ബോബുംകളും നിർവീര്യമാക്കി. ഭീകരരിൽ നിന്ന് മൂന്ന് എ.കെ ഫോട്ടിസെവൻ തോക്കുകളും, മൂന്ന് പിസ്റ്റളുകളും സേന പിടികൂടി. ഒടുവിൽ സുരക്ഷ പരിശോധിക്കാനുള്ള മോക്ഡ്രിൽ ആണെന്നറിഞ്ഞതോടെ ആശ്വാസം. ക്ഷേത്രത്തിലെ സുരക്ഷ വിലയിരുത്തുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഉച്ചക്ക് തുടങ്ങിയ മോക്ഡ്രിൽ വൈകീട്ട് മൂന്നോടെയാണ് അവസാനിച്ചത്. ഫയർഫോഴ്സ്, ദ്രുതകർമസേന, പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.