ആയുർവേദ മെഡിക്കൽ ക്യാമ്പ്

അഞ്ചൽ: അഞ്ചൽ പഞ്ചായത്ത്, ആയുർവേദ ആശുപത്രി, വടമൺ ഭരത് മുരളി ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ സൗജന്യ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു ഉദ്ഘാടനം നിർവഹിക്കും. ബി. ജ്യോതിഷ് അധ്യക്ഷത വഹിക്കും. പത്തനാപുരത്ത് പട്ടയമില്ലാതെ മലയോരനിവാസികള്‍ പത്തനാപുരം: പഞ്ചായത്തിലെ മലയോരനിവാസികള്‍ക്ക് പട്ടയമില്ല. നിരവധികുടുംബങ്ങള്‍ ദുരിതത്തില്‍. മാങ്കോട്, വാഴപ്പാറ, പൂങ്കുളഞ്ഞി, നടമുരുപ്പ് പ്രദേശങ്ങളിലെ സാധാരണക്കാരാണ് ദശാബ്ദങ്ങളായി സ്വന്തംഭൂമിക്ക് പട്ടയമെന്ന മോഹവുമായി കഴിയുന്നത്. ഇതിനാല്‍ വിവാഹ ആവശ്യങ്ങള്‍ക്കോ മക്കളുടെ വിദ്യാഭ്യാസെചലവുകള്‍ക്കോ ഭൂമി പണയം വെക്കാന്‍പോലും ഇവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് വനം റവന്യൂ വകുപ്പ് അധികൃതര്‍ സംയുക്തമായി പരിശോധനകള്‍ നടത്തിയിരുന്നു. പക്ഷേ, തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. കെ.പി. രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെയാണ് മാങ്കോട്, വാഴപ്പാറ ഭാഗങ്ങളിലെ കുറച്ച് കുടുംബങ്ങള്‍ക്ക് അവസാനമായി പട്ടയംനല്‍കിയത്. ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം എന്നാവശ്യപ്പെട്ട് സി.പി.ഐ നേതാക്കള്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നല്‍കി. ഇതേതുടര്‍ന്ന് അടിയന്തരനടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശംനല്‍കി. ജില്ല പഞ്ചായത്തംഗം അഡ്വ. എസ്. വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീന്‍, കെ. അശോകന്‍ നായര്‍, കെ.പി. രാജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനംനല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.