പൊലീസ് കേസെടുക്കാത്തത് വിവാദത്തിൽ കടയ്ക്കൽ: -സദാചാര പൊലീസ് ചമഞ്ഞ സംഘം വീട്ടമ്മയെയും യുവാവിനെയും കെട്ടിയിട്ട് മർദിച്ചു. സംഭവത്തിൽ പൊലീസ് കേസെടുക്കാത്തത് വിവാദത്തിൽ. ദർപ്പക്കാട് സ്വദേശിനിയായ വീട്ടമ്മയും പാങ്ങലുകാട് സ്വദേശിയായ യുവാവുമാണ് മർദനത്തിനിരയായത്. ഒരാഴ്ച മുമ്പ് നടന്ന സംഭവം സംബന്ധിച്ച് വീട്ടമ്മ പരാതി നൽകിയെങ്കിലും പൊലീസ് കാര്യമായ നടപടി സ്വീകരിച്ചില്ല. ശനിയാഴ്ച വീട്ടമ്മ മാധ്യമ പ്രവർത്തകരോട് വിവരം പറഞ്ഞതോെടയാണ് സംഭവം പുറംലോകം അറിയുന്നത്. അംബേദ്കർ ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്. തെൻറ വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ സംഘം മർദിച്ചെന്നും വീട്ടിലുണ്ടായിരുന്ന മകെൻറ സുഹൃത്തിനൊപ്പം പുറത്തെ തെങ്ങിൽ കെട്ടിയിെട്ടന്നും സ്വർണാഭരണങ്ങൾ കവർന്നതായും കാണിച്ച് വീട്ടമ്മ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും മൊഴിയെടുത്തെങ്കിലും പൊലീസ് യുവാവിനെ മർദിച്ചതിൽ മാത്രം നിസ്സാര കേസെടുക്കുകയാണുണ്ടായത്. അക്രമം നടത്തിയവർ വീട്ടമ്മയുടെയും യുവാവിെൻറയും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെത്തുടർന്ന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വീട്ടമ്മ സംസ്ഥാന മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും, റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.