കുട്ടിയെ വിറ്റ സംഭവം: ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെ വിറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് കമീഷൻ നടപടി സ്വീകരിച്ചത്. ആരോഗ്യവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി, ജില്ല ശിശുസംരക്ഷണ ഓഫിസർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് എന്നിവർ 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.