റമദാൻ വിശേഷങ്ങൾ പെരുന്നാൾ വിപണിയിൽ അത്തറി​െൻറ പരിമളം

കൊല്ലം: ചെറിയ പെരുന്നാളിന് പരിമളം പരത്താൻ അത്തർ വിപണി സജീവം. പെരുന്നാൾദിനം അത്തർ മണം നിർബന്ധമുള്ളവരേറെ. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് അതിൽ അത്തറും പൂശിയാണ് മിക്കവരും പെരുന്നാൾദിനം പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും പോകുക. പെരുന്നാൾദിനം അടുത്തതോടെ സുഗന്ധലേപന വിപണിയിൽ തിരക്കേറി. സ്വദേശിയും വിദേശിയുമടക്കം വ്യത്യസ്ഥയിനം അത്തറുകളാണ് വിപണിയിലുള്ളത്. 'ജന്നത്തുൽ ഫിർദൗസ് ' പേരിലെ അത്തറിനാണ് ആവശ്യക്കാർ ഏറെ. മുല്ലപ്പൂവി​െൻറ മണമുള്ള ജാസ്മിനും പ്രിയം കൂടുതലാണ്. ഊദും ഊദി​െൻറ അത്തറിനും ധാരാളം ആവശ്യക്കാർ ഉള്ളതായി വ്യാപാരികൾ പറയുന്നു. രാസവസ്തുക്കൾ ഇല്ലാത്തതും സുഗന്ധം ദീർഘനേരം നിലനിൽക്കും എന്നതുമാണ് അത്തറിനെ വ്യത്യസ്ഥമാക്കുന്നത്. 50 രൂപ വിലയുള്ള മൂന്ന് മില്ലിഗ്രാമി​െൻറ അത്തർ മുതൽ ആയിരങ്ങൾ വിലയുള്ള അത്തറുകളും വിപണിയിലുണ്ട്. പെരുന്നാൾ ദിനം ഇഷ്ടമുള്ളവർക്ക് അത്തർ സമ്മാനമായി നൽകാനും നിരവധിപേർ കടകളിൽ എത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പെരുന്നാളി​െൻറ തലേദിവസമാണ് അത്തർ വിപണിയിൽ തിരക്ക് വർധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.