ലോങ്​ മാർച്ച്: സംഘാടകസമിതി രൂപവത്​കരിച്ചു

കുണ്ടറ: സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന ലോങ്ങ് മാർച്ചിന് ജൂലൈ 16ന് കൊല്ലത്ത് നൽകുന്ന സ്വീകരണപരിപാടി വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപവത്കരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ആർ. ഷംനാൽ അധ്യക്ഷതവഹിച്ചു. സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ. ആർ. സേതുനാഥ്, അസി. സെക്രട്ടറി മുളവന രാജേന്ദ്രൻ, സെക്രേട്ടറിയറ്റ് അംഗം ബി. വാൾട്ടർ, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി സി.പി. പ്രദീപ്, കുണ്ടറ മണ്ഡലം സെക്രട്ടറി വരുൺ ഒ.എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുളവന രാജേന്ദ്രൻ (പ്രസി.), ബി. ദിനേശ്, ബി. വാൾട്ടർ, വരുൺ ഒ.എസ്, ജോമോൻ (വൈസ് പ്രസിഡൻറുമാർ), ആർ. ഷംനാൽ (സെക്ര.), എ.ജെ. യേശുദാസൻ, വിപിൻ വിൽഫ്രഡ്, എം.എ. അനിൽ, അഖിൽരാജ് .എസ്, ബി. നിധീഷ് (ജോ. സെക്ര.). വായനവാരാചരണം കുണ്ടറ: സ്റ്റാർച്ച്മുക്ക് ഗ്രന്ഥകൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനവാരാചരണവും നടന്നു. ടി. യേശുദാസൻ ഉദ്ഘാടനം ചെയ്തു. വി. ശിവരാമൻ അധ്യക്ഷതവഹിച്ചു. ശിവൻ വേളിക്കാട്, ആർ. രാധാകൃഷ്ണപിള്ള, രാജൻ കുണ്ടറ, കുണ്ടറ സോമൻ, എം.പി. മുരളീധരൻപിള്ള, ബി. മോഹനചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. പള്ളിമുക്ക് യങ്മെൻസ് അസോസിയേഷൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണത്തി​െൻറ ഭാഗമായി ഞായറാഴ്ച വൈകീട്ട് നാലിന് കുട്ടികൾക്കായി ക്വിസ് മത്സരം നടത്തും. ഫോൺ: 8547609052. കുണ്ടറയിൽ പത്തു പേർക്ക് െഡങ്കി സംശയം ആശുപത്രിവളപ്പ് മാലിന്യമയം കുണ്ടറ: പനി ബാധ ഏറിയും കുറഞ്ഞും കുണ്ടറയിലും പരിസരത്തും വിടാതെ നിൽക്കുകയാണ്. പ്രതിദിനം കുണ്ടറ താലൂക്ക് ആശുപത്രിയിൽ മാത്രം ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ആയിരത്തിലധികമാണ്. ഇരുപത്തിനാല് മണിക്കൂറും ഒ.പി പ്രവർത്തിക്കുന്ന ഇവിടെ രാത്രി 11നുശേഷം 30ലധികം പേരാണ് കടുത്തപനിയുമായി എത്തുന്നത്. ആകെ 11 ഡോക്ടർമാരാണ് നിയമപ്രകാരം വേണ്ടതെങ്കിലും അവധിയും ഡ്യൂട്ടി അറേഞ്ച്മ​െൻറും കഴിഞ്ഞാൽ ഫലത്തിൽ ഏഴ് പേർ മാത്രമാണുള്ളത്. ഡോക്ടർമാർക്ക് ആനുപാതികമായി നഴ്സുമാരോ നഴ്സിങ് അസിസ്റ്റേൻറാ ഇല്ല. താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും ഡോക്ടർമാർ സന്നദ്ധരാവാത്ത സ്ഥിതിയാണുള്ളത്. മുഴുവൻ കിടക്കകളിലും രോഗികളാണ്. അത്യാവശ്യഘട്ടങ്ങളിൽ കോൺഫറൻസ് ഹാളിൽ ഉൾപ്പെടെ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനും ഡോക്ടർമാർ സന്നദ്ധത കാണിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.