കൊല്ലം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷെൻറ ജില്ല സമ്മേളനം കൊട്ടാരക്കരയിൽ അഡ്വ. പി. ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്.ആർ. രവി അധ്യക്ഷതവഹിച്ചു. എസ്.സി/എസ്.ടി വികസന കോർപറേഷൻ ചെയർമാൻ ബി. രാഘവൻ, പ്രദേശത്തുനിന്ന് തെരഞ്ഞെടുത്ത കുട്ടിക്ക് പഠനമികവിനുള്ള അവാർഡ് വിതരണം ചെയ്തു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് ആൻറണി ചികിത്സ സഹായം വിതരണം ചെയ്തു. കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ആർ. രമേശ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ. സുരേഷ് ബാബു, ജില്ല സെക്രട്ടറി എസ്.ആർ. ഷെറിൻരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ സന്തോഷ് വർഗീസ് നന്ദി പറഞ്ഞു. ഭാരവാഹികൾ: എ. രാജു (പ്രസി), എ.എൻ. ഷാനവാസ് (വൈസ് പ്രസി), എസ്.ആർ. ഷെറിൻരാജ് (സെക്ര) ആർ. സതീഷ്ചന്ദ്രൻ (ജോ. െസക്ര.) എ. അജിത്കുമാർ (ട്രഷ), ടി. സജുകുമാർ, കെ. രാമചന്ദ്രൻ പിള്ള, സന്തോഷ് വർഗീസ് (സംസഥാന കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.