ചവറ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ചവറ, പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശങ്കരമംഗലത്ത് . കോൺഗ്രസ് നേതാവ് പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. പി. ജർമിയാസ്, യൂസുഫ് കുഞ്ഞ്, ചവറ അരവി, മാമുലയിൽ സേതുക്കുട്ടൻ, കാഞ്ഞിരവിള അജയകുമാർ, ചവറ ഹരീഷ്കുമാർ, പി.കെ. ലളിത, ശാലിനി എന്നിവർ സംസാരിച്ചു. കാർഷികവിളകൾ ഇൻഷുർ ചെയ്യണം ചവറ: പന്മനയിലെ എല്ലാകർഷകരും കാർഷികവിളകൾ മുൻകൂറായി ഇൻഷുർ ചെയ്യണമെന്ന് പന്മന കൃഷി ഓഫിസർ അറിയിച്ചു. കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ് കൃഷിഭവൻ വഴി കർഷകർക്ക് നൽകിവരുന്ന സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കുന്നതിന് വേണ്ടിയാണിത്. ഫോൺ: 0476- 2671977. ബീഫ് ഫെസ്റ്റ് നടത്തി കരുനാഗപ്പള്ളി: കേരള ഫിഷ് ആൻഡ് മീറ്റ് വര്‍ക്കേഴ്‌സ് യൂനിയെൻറയും മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂനിയെൻറയും ആഭിമുഖ്യത്തില്‍ കൊല്ലം ജില്ല കമ്മിറ്റി കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഒാഫിസ് കവാടത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആര്‍. മഹേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് തട്ടാരയ്യത്ത് രവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിയോണ്‍ ഷിഹാബ് സ്വാഗതം ആശംസിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. വിപനചന്ദ്രന്‍, ജര്‍മിയാസ്, കുളത്തൂപ്പുഴ ലത്തീഫ്, ആര്‍. രാജശേഖരന്‍, എ.കെ. ശിവന്‍ അഞ്ചല്‍, കയ്യാലത്തറ ഹരിദാസ്, കൃഷ്ണന്‍കുട്ടി, കൃഷ്ണദാസ്, മുനമ്പത്ത് വഹാബ്, നെടുങ്ങോട്ട് വിജയകുമാര്‍, തയ്യില്‍തുളസി, ഓച്ചിറ മുരുകന്‍, ജി. ബാലന്‍പിള്ള, എം.എസ്. രാജു, ബോബന്‍ ജി. നാഥ്, ടി.പി. സലീംകുമാര്‍, ആര്‍. ശശിധരന്‍പിള്ള, കുന്നേല്‍ രാജേന്ദ്രന്‍, റോസ് ആനന്ദ്, കുറ്റിയില്‍ ഇബ്രാഹിംകുട്ടി, സുഭാഷ്‌ബോസ്, എന്‍. അജയകുമാര്‍, പന്മന തുളസി, ബദറുദ്ദീന്‍ സാഹിബ്, കുറ്റിയില്‍ ഷാനവാസ്, പാവുമ്പ മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പാപ്പന്‍ തൊടിയൂര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.