കൊല്ലം: അഞ്ചാംപനി (മീസിൽസ്), റൂബെല്ല (ജൻമൻ മീസിൽസ്) രോഗങ്ങൾ 2020 ഓടെ നിർമാർജനം ചെയ്യാനുള്ള പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് കലക്ടർ ഡോ. ടി. മിത്ര നിർദേശിച്ചു. ജൂലൈ 31 മുതൽ ആഗസ്റ്റ് 31 വരെയാണ് സംസ്ഥാനത്ത് കാമ്പയിൻ നടക്കുന്നത്. ഒമ്പതുമാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് എം.ആർ വാക്സിൻ നൽകും. മീസിൽസ് വാക്സിനോ എം.എം.ആർ വാക്സിനോ എടുത്തിട്ടുള്ളവരും ഈ അസുഖങ്ങൾ ബാധിച്ചിട്ടുള്ളവരും ഉൾെപ്പടെ എല്ലാ കുട്ടികൾക്കും വാക്സിൻ നൽകും. ജില്ലയിൽ ഏകദേശം ആറുലക്ഷം കുട്ടികൾക്കാണ് വാക്സിൻ നൽകുക. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂളുകളിലും ഒമ്പതുമാസം മുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് അംഗൻവാടി, സബ്സെൻറർ, പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലുമാണ് കുത്തിവെപ്പ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.