മന്ത്രി ​െഎസക്കുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണം തെറ്റെന്ന്​ സുധാകരൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിച്ച വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി ജി. സുധാകരൻ. ആലപ്പുഴ കലക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ പകർച്ചവ്യാധി പ്രതിരോധം സംബന്ധിച്ച യോഗത്തിൽ തോമസ് ഐസക്കി​െൻറയോ മറ്റേതെങ്കിലും മന്ത്രിമാരുടെയോ പേരുകൾ പരാമർശിച്ചിട്ടില്ല. മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം രണ്ടാഴ്ച മുമ്പ് നടത്താൻ തീയതി നൽകിയിരുന്നതായും എന്നാൽ ആലപ്പുഴ ജില്ലയിലെ പ്രശ്നം ചർച്ച ചെയ്യാതെ ജില്ല ഭരണകൂട പ്രതിനിധികൾ തിരുവല്ല താലൂക്കിൽ പോയത് ശരിയല്ലെന്നും അതിന് അവിടെ ആളുണ്ടെന്നുമാണ് താൻ പറഞ്ഞത്. ഇതൊക്കെ പറയേണ്ടത് സർക്കാർ പ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.