കൊല്ലം: അനാഥപെൺകുട്ടികൾക്ക് മത, ഭൗതിക വിദ്യാഭ്യാസം നൽകുകയും അവരുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്യുന്ന കടയ്ക്കൽ മുക്കുന്നം മന്നാനിയ്യ ബനാത്ത് യതീംഖാനയിലെ ഒരുകുട്ടിയുടെ വിവാഹവും പ്രാർഥനസമ്മേളനവും വ്യാഴാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് പ്രമുഖ പ്രഭാഷകൻ കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽഖാസിമി 'നിറകണ്ണുകളോടെ നാഥനിലേക്ക്' വിഷയത്തിൽ റമദാൻ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് മന്നാനിയ്യ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ മുഖ്യകാർമികത്വത്തിൽ വിവാഹം നടക്കും. തുടർന്ന് പണ്ഡിതപ്രമുഖരും നേതാക്കളും നേതൃത്വംനൽകുന്ന പ്രാർഥന മജ്ലിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.