ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപിഴവുംമൂലമെന്ന് പരാതി. പഴയകുന്നുമ്മേല്‍ ചെവളമഠം അശ്വന്ത് വില്ലയില്‍ ബിന്ദുവിെൻറ (39) മരണത്തെ സംബന്ധിച്ചാണ് പരാതി. ഭര്‍ത്താവ് ശശിയാണ് വകുപ്പ് മന്ത്രിക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയത്. പ്രസവ സംബന്ധമായ ചികിത്സക്കായി ബിന്ദു മൂന്നാം മാസം മുതല്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്. മേയ് അവസാനവാരം പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ 14ന് പ്രസവവേദന അനുഭവപ്പെടുകയും 4.30ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാതാവ് ഗുരുതരാവസ്ഥയിലാെണന്നും അമിത രക്തസ്രാവം ഉെണ്ടന്നും അറിയിച്ച് ബിന്ദുവിനെ ഹോസ്പിറ്റലിെൻറ ആംബുലന്‍സില്‍ എസ്.എ.ടിയിലേക്ക് അയച്ചു. വഴിമധ്യേ ബിന്ദു മരിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റ് രോഗികളില്‍നിന്ന് ബിന്ദു പ്രസവമുറിയില്‍ കട്ടില്‍ ഒടിഞ്ഞ് നിലത്തുവീണതായും തുടര്‍ന്നാണ് അബോധാവസ്ഥയിലായതെന്നും വിവരം ലഭിച്ചുവത്രെ. വീഴ്ചയുടെ ആഘാതമാണ് മരണകാരണമെന്നാണ് പരാതി. മൂങ്ങോട് മാടൻനട ക്ഷേത്ര കവർച്ച: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ ആറ്റിങ്ങൽ: നിരവധി മോഷണക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച യുവാവ് അമ്പല മോഷണക്കേസിൽ വീണ്ടും പിടിയിലായി. ആലംകോട് മണ്ണൂർഭാഗം കിഴക്കതിൽ വീട്ടിൽ ജെൻറിൽമാൻ എന്നു വിളിക്കുന്ന സുധീരനെ ( 35) ആണ് കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അമ്പല കാണിക്ക മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. നെടുമ്പറമ്പ് രാജധാനി കോളജിന് സമീപത്തെ മൂങ്ങോട് മാടൻ നട ക്ഷേത്രത്തിലെ വിളക്കുകളും മറ്റ് പൂജാ സാധനങ്ങളും മോഷ്ടിച്ചതുസംബന്ധിച്ച് ആറ്റിങ്ങൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസം ചാക്കുകെട്ടുമായി പോകുകയായിരുന്ന സുധീരനെ കണ്ട് സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മോഷണമുതൽ കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മോഷണമുതൽ വിൽപന നടത്താൻ കൊണ്ടുപോകുംവഴിയാണ് ഇയാൾ പിടിയിലായതെന്ന് എസ്.ഐ തൻസീം പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.