നടുറോഡിൽ അടിപിടി: റിട്ട. ഗ്രേഡ് എസ്.ഐക്കും പൊലീസുകാരനുമെതിരേ കേസ്​

ആര്യനാട്: നടുറോഡിൽ അടിപിടികൂടിയ റിട്ട. ഗ്രേഡ് എസ്.ഐക്കും പൊലീസുകാരനുമെതിരേ കേസെടുത്തു. ആര്യനാട് സ്വദേശി പത്മകുമാർ (56), എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ആര്യനാട് താന്നുമൂട് ശ്രീവത്സത്തിൽ അരുൺ (40) എന്നിവർക്കെതിരെയാണ് കേസെടുത്തത്. 18ന് രാത്രി 8.30ന് പത്മകുമാർ ആര്യനാടുനിന്നും ഇറവൂരിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ പിന്നാലെ എത്തിയ അരുണി​െൻറ ബൈക്കുമായി തട്ടി. പത്മകുമാർ റോഡിൽ വീണു. റോഡിൽ വീണ തന്നെ അരുൺ തെറിവിളിച്ച് ൈകയേറ്റം നടത്തിയെന്ന് പത്മകുമാറും മറിച്ച് ബൈക്കിതട്ടിയ സമയം പത്മകുമാർ അരുണിനെ ൈകയേറ്റം ചെയ്തതായി അരുണി​െൻറ ഭാര്യ രേഷ്മയും ആര്യനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇരുവിഭാഗത്തിനുമെതിരെ ആര്യനാട് പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.