കുന്നിക്കോട്: തലവൂർ കുര ശ്രീകൃഷ്ണസ്വാമി . ക്ഷേത്രത്തിന് സമീപമുള്ള ഉപദേശകസമിതി ഓഫിസിലാണ് മോഷണശ്രമം നടന്നത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഓഫിസിെൻറ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കടെന്നങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തിലെ കഴകം ജീവനക്കാരനാണ് ഓഫിസ് കതക് തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. എട്ടു വർഷം മുമ്പ് ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിപ്പൊളിച്ച് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം അപഹരിച്ചിരുന്നു. ഉപദേശകസമിതിയുടെ പരാതിയെ തുടർന്ന് കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.