രാംനാഥ്​ കോവിന്ദിനെ സ്ഥാനാർഥിയാക്കുന്നത്​ ദലിതർക്കുള്ള അംഗീകാരമല്ല^ കെ.ഡി.എഫ്​

രാംനാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കുന്നത് ദലിതർക്കുള്ള അംഗീകാരമല്ല- കെ.ഡി.എഫ് കൊല്ലം: രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാനുള്ള ബി.െജ.പി തീരുമാനം ദലിതർക്കുള്ള അംഗീകാരമായി കാണാനാകില്ലെന്ന് കേരള ദലിത് െഫഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. രാംനാഥ് കോവിന്ദ് സംഘ്പരിവാർ താൽപര്യ സംരക്ഷകനും മതേതര വിരുദ്ധ നിലപാടുള്ള വ്യക്തിയുമാണ്. ദലിത് മോർച്ചയുടെ ദേശീയ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം ബി.ജെ.പിക്ക് പിന്നിൽ അണിനിരന്നിട്ടുള്ള ചെറുന്യൂനപക്ഷം ദലിതരുടെ മാത്രം നേതാവാണ്. രാജ്യത്താകെ ദലിതർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുന്നത് സംഘ്പരിവാറുകാരാണ്. ഇതിനെതിരെ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താത്തയാളെ ദലിതനെന്ന പരിവേഷം നൽകി രാഷ്ട്രപതിയാക്കാനുള്ള വികല രാഷ്ട്രീയത്തോട് യോജിക്കാനാവില്ല. മീരാ കുമാറിനെേയാ ദലിത് വിഭാഗക്കാരായ മറ്റേതെങ്കിലും ഉന്നത വ്യക്തികളെയോ പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർഥിയാക്കണം. മികച്ച പൊതുപ്രവർത്തനത്തി​െൻറ ഉടമയായ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയെയും പരിഗണിക്കേണ്ടതാണെന്നും രാമഭദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.