തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികളുടെ ആധിപത്യം. റാങ്ക് പട്ടികയിൽ ഇടംപിടിച്ച 61716 പേരിൽ 44659 പേരും സംസ്ഥാന സിലബസിൽ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയവരാണ്. കഴിഞ്ഞവർഷം ഇത് 40460 ആയിരുന്നു. ആദ്യ 5000 റാങ്കുകാരിൽ 2535 പേരും സംസ്ഥാന സിലബസിലുള്ളവരാണ്. 15188 പേരാണ് സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ആദ്യ 5000 റാങ്കുകാരിൽ 2280 പേരാണ് സി.ബി.എസ്.ഇ സിലബസിൽ പഠിച്ചവർ. െഎ.എസ്.സി.ഇ സിലബസിൽ പഠിച്ച 1043 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. ആദ്യ 5000 റാങ്കിൽ 140 പേർ ഇൗ സിലബസിൽ നിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.