റമദാൻ കിറ്റ് വിതരണവും പൊതുസമ്മേളനവും

കല്ലമ്പലം: ജയ്ഹിന്ദ് പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന റമദാൻ കിറ്റ് വിതരണവും പൊതുസമ്മേളനവും സമിതി സംസ്ഥാന പ്രസിഡൻറ് വട്ടപ്പാറ പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നിേയാജക മണ്ഡലം പ്രസിഡൻറ് എ. ബദറുദ്ദീൻ അധ്യക്ഷതവഹിച്ചു. എസ്. അബ്ദുൽ ഹക്കീം അൽ ഹാദി, കല്ലമ്പലം എസ്.ഐ അരുൺ. ബി.കെ, പെരുംകാവ് വാസുദേവൻ നായർ, കൊല്ലം തറ ശശിധരൻ നായർ, തോന്നയ്ക്കൽ റഷീദ്, രതീഷ്, ഖാൻ, രാജൻ, മൻസൂർ, റസാഖ് എന്നിവർ സംസാരിച്ചു. റോഡ് നവീകരിച്ചിട്ടും കല്ലമ്പലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല കല്ലമ്പലം: ലക്ഷങ്ങൾ മുടക്കി കല്ലമ്പലം ടൗൺ കേന്ദ്രീകരിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഗതാഗതക്കുരുക്കൊഴിവാക്കാൻ ആകാത്തതിൽ പ്രതിഷേധം വ്യാപകം. ദേശീയപാതയെ സംസ്ഥാന റോഡുമായി ബന്ധിപ്പിക്കുന്ന നഗരൂർ റോഡിലെ ഓട്ടോസ്റ്റാൻഡ്, കല്ലമ്പലം ജങ്ഷനിലെ റോഡ് കൈയേറിയുള്ള ടാക്സി സ്റ്റാൻഡ് എന്നിവയാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണം. ദേശീയപാതയുടെ നല്ലൊരു ഭാഗം കൈയേറിയുള്ള ടാക്സി സ്റ്റാൻഡ് നഗരൂർ റോഡിൽനിന്ന് വാഹനങ്ങൾക്ക് സുഗമമായി വന്നുചേരാൻ കഴിയാതാക്കുന്നു. വാഹനങ്ങൾക്കിടയിലൂടെ തിങ്ങി ഞെരുങ്ങി പോകുന്ന കാൽനടക്കാർ അപകടത്തിൽപെടുന്നത് നിത്യമായിരിക്കുകയാണ്. നാട്ടുകാരും വ്യാപാരി വ്യവസായി ഏകോപന സമിതിയും നിരന്തരം ആവശ്യപ്പെട്ടിട്ടും ടാക്സി സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. ട്രാഫിക് നിയന്ത്രണവും ടാക്സി, ഓട്ടോ സ്റ്റാൻഡുകളുടെ പുനഃക്രമീകരണവും കൊണ്ട് മാത്രമേ കല്ലമ്പലം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താനാവൂവെന്നാണ് വിദഗ്ധാഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.