നെയ്യാറ്റിൻകര: . ഞായറാഴ്ച വൈകീട്ട് ആറിന് ഇടവക വികാരി ഫാ. റോബിൻ സി. പീറ്റർ കൊടിയേറ്റി തിരുനാളിന് തുടക്കംകുറിച്ചു. തിരുനാൾ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര റീജ്യനൽ കോഓഡിനേറ്റർ മോൺ വി.പി. ജോസ് മുഖ്യ കാർമികത്വം വഹിച്ചു. തിങ്കളാഴ്ച നടന്ന തിരുകർമങ്ങൾക്ക് പുത്തൻകട ഇടവക വികാരി ഫാ. മാത്യുപനക്കൽ മുഖ്യ കാർമികത്വം വഹിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന ദിവ്യബലിക് ഫാ. രാജേഷ് കുറിച്ചിയിലും വചനപ്രഘോഷണത്തിന് ഫാ. അനീഷ് ആൽബർട്ടും നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സാബു വർഗീസ്, ഫാ. ക്രിസ്തുദാസ് ഫിലിപ്, ഫാ. ജോസ് റാഫേൽ, ഫാ. ഐസക് മാവറവിളാകം, ഫാ. കിരൺരാജ്, ഫാ. ഷൈജു ആർ.എം, ഫാ. ബെൻബോസ്, ഫാ. ക്രിസ്റ്റഫർ തുടങ്ങിയവർ നേതൃത്വം നൽകും. 23ന് സംയുക്തവാർഷികം. 24ന് വൈകീട്ട് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. സമാപനദിവസമായ 25ന് രാവിലെ 9.45ന് ആഘോഷമായ തിരുനാൾ സമാപന ദിവ്യബലി മോൺ. റൂഫസ് പയസ്ലിെൻറ മുഖ്യകാർമികത്വത്തിൽ നടക്കും. ആലുവ മേജർ സെമിനാരി പ്രഫ. ഡോ. ഗ്രിഗറി ആർ.ബി മുഖ്യസന്ദേശം നൽകും. തുടർന്ന് പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സ്നേഹവിരുന്ന്. വൈകീട്ട് 7.30 മുതൽ പാലാ കമ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടകം മധുരനൊമ്പര പൊട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.