കൗമുദി ടീച്ചർ പുരസ്​കാരവിതരണം ഇന്ന്​

കൊല്ലം: അധ്യാപക കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ കൗമുദി ടീച്ചർ പുരസ്കാരവിതരണവും പുസ്തകപ്രകാശനവും തിങ്കളാഴ്ച വൈകീട്ട് 3.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും. അധ്യാപക കലാസാഹിതി സംസ്ഥാന പ്രസിഡൻറ് ഡോ. വെള്ളിമൺ നെൽസൺ അധ്യക്ഷത വഹിക്കും. മുല്ലക്കര രത്നാകരൻ എം.എൽ.എ കൗമുദി ടീച്ചർ പുരസ്കാരവിതരണവും വിവിധരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് പ്രമുഖവ്യക്തികളെ ആദരിക്കലും നിർവഹിക്കും. വായനമത്സര വിജയികളായ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ കാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും വിതരണംചെയ്യും. ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടിയുള്ള പി.എൻ. പണിക്കർ സംസ്ഥാനതല വായന മത്സരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കും. വിദ്യാർഥികൾ സ്കൂൾ അധികാരിയുടെ കത്തുമായി 1.30ന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.