തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ മുഖ്യ വ്യാപാരകേന്ദ്രമായ ചാലയിലെ കരുപ്പട്ടിക്കട ജുമാമസ്ജിദിലെ നോമ്പുകഞ്ഞിപ്പെരുമ 90ാം വർഷത്തിലേക്ക്. 1928ൽ സ്ഥാപിതമായ പള്ളിയിൽ നിരവധിപേരാണ് നോമ്പുതുറക്ക് എത്തുന്നത്. രാജഭരണകാലം മുതൽ തുടരുന്ന പതിവ് ഇപ്പോഴും തുടരുന്നു. നിലവിൽ ദിവസവും അറുപത് കിലോയോളം അരി നോമ്പ് കഞ്ഞിക്കായി ഉപയോഗിക്കുന്നുണ്ട്. ചാലയിലെ വ്യാപാരികളും വിവിധ ആവശ്യങ്ങൾക്കെത്തുന്നവരും പള്ളിയിലെ കഞ്ഞിപ്പെരുമ നന്നായി അറിയുന്നവരാണ്. തമിഴ്നാട്ടിലെ തിരുവിതാംകോട് ജമാഅത്തിെൻറ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മസ്ജിദ് എന്ന പ്രത്യേകതയും കരുപ്പട്ടിക്കട പള്ളിക്കുണ്ട്. ഗുലാംമൈതീൻ സാഹിബ് മുൻകൈയെടുത്തായിരുന്നു പള്ളി നിർമാണം പൂർത്തിയാക്കിയത്. പഴയകാലത്തെ നിർമാണശൈലിയിൽ മാറ്റംവരുത്താതെ തുടർന്നുവന്ന ഭരണസമിതികളും പള്ളി സംരക്ഷിച്ചുവരുന്നു. പള്ളി പരിപാലനത്തിനായി തിരുവിതാംകോട് ജമാഅത്തിെൻറ മേൽനോട്ടത്തിൽ പ്രത്യേക കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. അടുത്തവർഷം പള്ളിസ്ഥാപിതമായിട്ട് 90 വർഷം തികയും. കൊല്ലത്തെ വെങ്കലക്കടപ്പള്ളിയും തിരുവിതാംകോട് ജമാഅത്തിന് കീഴിലുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.