കൊല്ലം: ടൗൺ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് മുന്നിൽ ഓർമകളുടെ പുസ്തകം തുറന്ന് എം. മുകേഷ് എം.എൽ.എ. കഥയുടെ രസം പിഞ്ചുമുഖങ്ങളിൽ വിതച്ച ചിരി കണ്ടുനിന്ന അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സിനിമ കാണുന്ന പ്രതീതിയായി. മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കുട്ടികൾക്കയച്ച കത്ത് വായിക്കുന്നതിനായി ചേർന്ന പ്രത്യേക സ്കൂൾ അസംബ്ലിയായിരുന്നു വേദി. വർഷങ്ങൾക്ക് മുമ്പ് ഒറ്റയാൾ പട്ടാളം എന്ന സിനിമയിൽ തനിക്കൊപ്പം വില്ലൻ വേഷത്തിൽ അഭിനയിച്ച ആഫ്രിക്കക്കാരനായ നടനുമായി തലസ്ഥാനത്തുനിന്ന് കൊല്ലത്തേക്ക് നടത്തിയ യാത്രയുടെ കഥ പറഞ്ഞാണ് എം.എൽ.എ കുട്ടികളെ കൈയിലെടുത്തത്. യാത്രയിലുടനീളം കേരളത്തിെൻറ പ്രകൃതി സൗന്ദര്യത്തെ പുകഴ്ത്തുകയായിരുന്നു ആ നടൻ. ഇവിടത്തെ ജനസാന്ദ്രതയും വീടുകളും വൃത്തിയും വെടിപ്പും നിറഞ്ഞ പരിസരങ്ങളും അദ്ഭുതമാണെത്ര സൃഷ്ടിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇങ്ങനെ പറഞ്ഞ നടൻ ഇന്ന് മലയാളികൾ മാലിന്യം വലിച്ചെറിയുന്നതു കണ്ടാൽ പഴയ അഭിപ്രായം പറയുമോ എന്ന് കുട്ടികളോട് ചോദിച്ചുകൊണ്ടാണ് എം.എൽ.എ കഥ അവസാനിപ്പിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളെ വായിച്ച് കേൾപ്പിച്ച എം.എൽ.എ കത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. പുസ്തകം കിട്ടി നന്നായി പഠിക്കാം, പ്രകൃതിയെ ഞാൻ മലിനമാക്കില്ല, ജലം ഞാൻ സംരക്ഷിക്കും, വീട്ടിലും സ്കൂളിലും ഞാൻ കൃഷിത്തോട്ടമൊരുക്കും -എന്നിങ്ങനെ എഴുതിയ നെയിംസ്ലിപ്പുകളും വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ്, എസ്.എസ്.എ േപ്രാഗ്രാം ഓഫിസർ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ, പ്രധാനാധ്യാപകൻ എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.