പി.എഫ് ഒാർഗനൈസേഷൻ ഉത്തരവ് സുപ്രീംകോടതിവിധിയുടെ ലംഘനം- പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം: ഉയർന്ന പെൻഷൻ ലഭിക്കാനായി ഒാപ്ഷൻ നൽകാനും ഇതിനുള്ള പൂർവകാല പ്രാബല്യത്തോടെ കുടിശ്ശിക അടയ്ക്കാനും പി.എഫ് ട്രസ്റ്റുകളിലുൾെപ്പട്ട തൊഴിലാളികൾക്ക് സാധിക്കില്ലെന്ന പി.എഫ് ഒാർഗനൈസേഷെൻറ ഉത്തരവ് സുപ്രീംകോടതിവിധിയുടെയും കേന്ദ്ര തൊഴിൽമന്ത്രി പാർലമെൻറിന് നൽകിയ ഉറപ്പിെൻറയും ലംഘനമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ അഭിപ്രായപ്പെട്ടു. ഉത്തരവ് പിൻവലിക്കണമെന്നും യൂനിയൻ ആവശ്യപ്പെട്ടു. പി.എഫ് കമീഷണറുടെ പ്രസ്താവനയോടെ പി.എഫ് ട്രസ്റ്റിലൂടെ പണമടയ്ക്കുന്ന തൊഴിൽ സ്ഥാപനങ്ങൾ ഒാപ്ഷൻ സ്വീകരിക്കുന്നത് പിൻവലിച്ചിരിക്കുകയാണ്. ഇത് തുല്യനീതിയുടെ നിഷേധമാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.