തിരുവനന്തപുരം: സാഹോദര്യ സന്ദേശങ്ങൾ പകർന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നടന്ന ഇഫ്താർസംഗമം ശ്രദ്ധേയമായി. പാളയം ഇസ്ലാമിക് സെൻററിെൻറ ആഭിമുഖ്യത്തിലാണ് കൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കിയത്. വിശുദ്ധിയുടെ മാസത്തിൽ സ്നേഹം പങ്കുവെച്ചുള്ള വ്യത്യസ്തതകളുടെ ഇൗ കൂടിച്ചേരൽ ജയിൽ അന്തേവാസികൾക്കും വേറിട്ട അനുഭവമായി. ചൊവ്വാഴ്ച വൈകീട്ട് നടന്ന ചടങ്ങ് ഡയലോഗ് സെൻറർ കേരള പ്രതിനിധി ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ശിശുസഹജമായ നൈർമല്യത്തിേലക്ക് ഉയരാനുള്ള പരിശീലനമാണ് നോെമ്പന്ന് അദ്ദേഹം റമദാൻ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. ഫാദർ ജോൺ വർഗീസ്, സ്വാമി അശ്വതി തിരുനാൾ എന്നിവർ ആശംസകൾ നേർന്നു. ജയിൽ സൂപ്രണ്ട് എസ്. സജീവൻ അധ്യക്ഷതവഹിച്ചു. എം.എച്ച്. ഷെരീഫ്, എം.എം. ത്വയ്യിബ്, ഡോ. സുലൈമാൻ എന്നിവർ നേതൃത്വം നൽകി. ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് ജെ. പാട്രിക് സ്വാഗതവും വെൽഫെയർ ഒാഫിസർ ഷിേജാ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.