സർക്കാർ ചടങ്ങിൽനിന്ന്​ സിംഹാസനങ്ങൾ മാറ്റപ്പെടേണ്ടതുതന്നെ​െയന്ന്​ മന്ത്രി മഠാധിപതിയെ അപമാനി​െച്ചന്നതിനെ ഖണ്ഡിച്ച്​ മന്ത്രി

തിരുവനന്തപുരം: ശൃംഗേരി മഠാധിപതിയെ അപമാനിെച്ചന്ന ആരോപണത്തെ ഖണ്ഡിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ത​െൻറ ഫേസ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞദിവസം നടന്ന പൊതുചടങ്ങിൽ മഠാധിപതിക്കെന്ന പേരിൽ വേദിയിലിട്ടിരുന്ന സിംഹാസനം നീക്കം ചെയ്തതിനെ മന്ത്രി ന്യായീകരിച്ചത്. ഏതെങ്കിലും ഒരാൾക്ക്‌ ഇരിക്കാൻ വേണ്ടി മൂന്നുപേർക്ക്‌ ഇരിക്കാൻ വലുപ്പത്തിലുള്ള രാജകീയ സിംഹാസനങ്ങൾ വേദിയിൽ ആവശ്യമില്ല. സർക്കാർ ചടങ്ങിൽനിന്നും ഇത്തരം സിംഹാസനങ്ങൾ എടുത്തു മാറ്റപ്പെടേണ്ടതുതന്നെയാണെന്നാണ്‌ ത​െൻറ നിലപാട്‌. രണ്ടോ മൂന്നോ പേർക്ക്‌ ഇരിക്കാവുന്ന വലുപ്പത്തിലുള്ള സിംഹാസനമൊന്നും ഔദ്യോഗിക പരിപാടികളുടെ വേദികളിൽ ആവശ്യമില്ല. അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ്‌ താൻ 'സിംഹാസനം' എടുത്തുമാറ്റിയത്‌. ശൃംഗേരി മഠാധിപതിക്ക്‌ പകരമെത്തിയ മറ്റൊരു സ്വാമി സിംഹാസനം കാണാത്തതിനാൽ വേദിയിൽ കയറാതെ പോയെന്ന് വാർത്തകളിൽ കണ്ടു. ഒന്നര കോടി രൂപ െചലവാക്കി സംസ്ഥാന സർക്കാർ നവീകരിച്ച മിത്രാനന്ദപുരം കുളത്തി​െൻറ സമർപ്പണ ചടങ്ങിൽ ശൃംഗേരി മഠാധിപതി ശ്രീഭാരതിതീർഥ സ്വാമിയെയോ മറ്റേതെങ്കിലും സ്വാമിമാരെയോ അതിഥിയായി ക്ഷണിച്ചിരുന്നില്ല എന്ന് പരിപാടിയുടെ നോട്ടീസ്‌ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ, വേദിയിലെ സിംഹാസനം കണ്ട്‌ തിരക്കിയപ്പോൾ മഠാധിപതി വന്നാൽ ഇരുത്താനാണെന്നാണ് കമ്മിറ്റിക്കാർ പറഞ്ഞത്‌. മന്ത്രിക്കായാലും മഠാധിപതിക്കായാലും സർക്കാർ പരിപാടിയിൽ അങ്ങനെയൊരു സിംഹാസനം വേണ്ട എന്ന് പറഞ്ഞാണ്‌ താൻ വി.എസ്‌. ശിവകുമാർ എം.എൽ.എയുടെ സഹായത്തോടെ 'സിംഹാസന' ഇരിപ്പിടം‌ എടുത്തുമാറ്റിയത്‌. വേദിയിലുണ്ടായിരുന്ന ഒ. രാജഗോപാലും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും സിംഹാസനത്തിലെ അനൗചിത്യം മനസ്സിലാക്കിയിരുെന്നന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.