തിരുവനന്തപുരം: ബംഗളൂരു ആസ്‌ഥാനമായ എത്തിയോസ് ഗ്രൂപ്പിെൻറ ഭാഗമായ എത്തിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എക്‌സലൻസ് സംസ്‌ഥാനത്ത് കൂടുതൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കുന്നു. ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിൽ പുതിയ കാമ്പസ് ആരംഭിക്കുന്നതിന് മണപ്പുറം ഫൗണ്ടേഷനുമായി ധാരണപത്രം ഒപ്പിട്ടതായി മാനേജിങ് ഡയറക്ടർ സി.പി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാറിെൻറ നൈപുണ്യ വികസന സംരംഭങ്ങളായ കേസ്, അസാപ് തുടങ്ങിയ പദ്ധതികളിൽ പങ്കാളികളാകും. വിവിധ വകുപ്പുകളുമായി സഹകരിച്ച് നൈപുണ്യ പരിശീലനം നൽകുന്നതിന് അനുകൂല നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. 2020 ഒാടെ രാജ്യത്ത് 24 കേന്ദ്രങ്ങൾ തുറക്കുകയാണ് ലക്ഷ്യം-അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാറുമായി ഇൗമാസം18ന് ധാരണപത്രത്തിൽ ഒപ്പിടും. ടൂറിസം ഹോസ്പിറ്റാലിറ്റി, മീഡിയ ആൻഡ് എൻറർെടയിൻമെൻറ് മേഖലയിൽ പ്രഫഷനലുകളെ വാർത്തെടുക്കാൻ പാലക്കാട്ട് രണ്ട് കാമ്പസുകൾ ആരംഭിച്ചു. മൂന്നു മാസം മുതൽ 18 മാസം വരെയാണ് കോഴ്സ് ദൈർഘ്യം. 20,000 രൂപ മുതൽ 75,000 രൂപ വരെയാണ് ഫീസ്. തൊഴിൽ അന്വേഷകർക്കായി പ്രത്യേക കോഴ്‌സുകളും രൂപപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നാഷനൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ക്യു.എഫ്) അടിസ്‌ഥാനപ്പെടുത്തിയ പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത് -ഓപറേഷൻസ് ഡയറക്ടർ ഫിലിപ് തോമസ് പറഞ്ഞു. നാഷനൽ സ്‌കിൽ ഡെവലപ്മെൻറ് കോർപറേഷെൻറ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, മീഡിയ ആൻഡ് എൻറർടെയിൻമെൻറ് സ്‌കിൽ കൗൺസിലുകളുടെ പരിശീലന പങ്കാളി കൂടിയാണ് എത്തിയോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.