കേരള പൊലീസ്​ ​അസോസിയേഷൻ ജില്ല സമ്മേളനത്തിന് തുടക്കമായി

കൊല്ലം: കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ല സമ്മേളനം ആരംഭിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി തിങ്കളാഴ്ച ക്വിസ്, ചിത്രരചന മത്സരങ്ങൾ നടന്നു. കൊല്ലം സിറ്റി ൈക്രം ബ്രാഞ്ച് എ.സി.പി അശോകൻ ഉദ്ഘാടനം ചെയ്തു. കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി വൈസ് പ്രസിഡൻറ് വിജിമോൻ അധ്യക്ഷത വഹിച്ചു. പരവൂർ എസ്.െഎ ഷരീഫ്, കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജയകൃഷ്ണൻ, ആശ്രാമം സന്തോഷ്, സുനീഷ് കുമാർ, കെ.പി.ഒ.എ ജില്ല സെക്രട്ടറി പ്രശാന്തൻ, കെ.പി.എ പ്രസിഡൻറ് സനോജ്, സെക്രട്ടറി ജിജു സി. നായർ, ജില്ല കമ്മിറ്റി അംഗം മിനിമോൾ എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ല കമ്മിറ്റി അംഗം ഷൂജ സ്വാഗതവും ഷൈജു നന്ദിയും പറഞ്ഞു. ചിത്രരചന മത്സരത്തിൽ ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ വിശ്വാസ്, കൊല്ലം എസ്.എൻ സെൻട്രൽ സ്കൂളിലെ മീനാക്ഷി കണ്ണൻ, മൗണ്ട് കാർമൽ സ്കൂളിലെ േശ്രയ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ തഴവ ജി. എച്ച്.എസ്.എസിലെ മുഹമ്മദ് ബിലാൽ, മുഹമ്മദ് ആഷിക് ടീം ഒന്നാം സ്ഥാനവും ശങ്കരമംഗലം ജി.എച്ച്.എസ്.എസിലെ ഗൗതം, അശ്വിൻ ടീം രണ്ടാം സ്ഥാനവും മൗണ്ട് കാർമൽ സ്കൂളിലെ ജൂബി മരിയ, രേഷ്മ സാബു ടീം മൂന്നാം സ്ഥാനവും നേടി. 15 വരെ കൊല്ലം എ.ആർ ക്യാമ്പ്, കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാൾ എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ല ശുചിത്വ മിഷ​െൻറ സഹകരണത്തോടെയാണ് ഹരിത ചട്ടങ്ങൾ നടപ്പാക്കുന്നത്. പ്രചാരണം ഉൾപ്പെടെ ഒരു പരിപാടിയിലും പ്ലാസ്റ്റിക് ഉപയോഗിക്കില്ല. -ചിത്രം p2 kl7 കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ല സമ്മേളനത്തി​െൻറ ഭാഗമായി നടന്ന ക്വിസ്, ചിത്രരചന മത്സരങ്ങൾ സിറ്റി ൈക്രം ബ്രാഞ്ച് എ.സി.പി അശോകൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.