വയോജന സംരക്ഷണ കേന്ദ്രങ്ങൾ പുതുസംസ്​കാരത്തിെൻറ ഭാഗമായി ^ രമേശ് ചെന്നിത്തല

വയോജന സംരക്ഷണ കേന്ദ്രങ്ങൾ പുതുസംസ്കാരത്തി​െൻറ ഭാഗമായി - രമേശ് ചെന്നിത്തല വയോജന സംരക്ഷണ കേന്ദ്രങ്ങൾ പുതുസംസ്കാരത്തി​െൻറ ഭാഗമായി -രമേശ് ചെന്നിത്തല പത്തനാപുരം: വയോജന സംരക്ഷണ കേന്ദ്രങ്ങൾ പുതുസംസ്കാരത്തി​െൻറ ഭാഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട്ടെ ആയാപറമ്പിൽ തുടങ്ങിയ ഗാന്ധിഭവ​െൻറ പുതിയ സംരംഭമായ ഗാന്ധിഭവൻ സ്നേഹവീട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഗാന്ധിഭവനുള്ള മെമേൻറായും ബഹുമതിപത്രവും സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. ഗാന്ധിഭവൻ സ്നേഹവീട് ചെയർമാൻ വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.കെ. ദേവകുമാർ, ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ പ്രഫ. സുധ സുശീലൻ, നടൻ ടി.പി. മാധവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശേരി, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, വീയപുരം പഞ്ചായത്ത് പ്രസിഡൻറ് എൻ. പ്രസാദ് കുമാർ, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. രത്നകുമാരി, സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ കോഓഡിനേറ്റർ ആയുഷ് ജെ.പ്രതാപ്, അഡ്വ. എം. ലിജു, എൻ. സത്യപാൽ, ഡി. അശ്വനീദേവ്, എസ്. ഹരികുമാർ, പി. രാജശേഖർ, അഡ്വ. അനസ് അലി, ശ്രീകുമാർ ഉണ്ണിത്താൻ, കെ. റഷീദ്, അബിൻഷാ, അഡ്വ. കെ.പി. ശ്രീകുമാർ, എംഎം. നിസാർ, സുരേഷ് റാവു, രജനീകാന്ത്, അഹമ്മദ് കോയ, അഡ്വ. വിശ്വമോഹനൻ, സുകുമാരപിള്ള, അനിരുദ്ധൻ എന്നിവർ സംസാരിച്ചു. -ചിത്രം kle7- ഹരിപ്പാട്ടെ ആയാപറമ്പിൽ തുടങ്ങിയ ഗാന്ധിഭവ​െൻറ പുതിയ സംരംഭമായ ഗാന്ധിഭവൻ സ്നേഹവീട്ടിൽ നടന്ന ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ഗാന്ധിഭവനുള്ള മെമേൻറാ രമേശ് ചെന്നിത്തല സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.