കഴക്കൂട്ടം: ചരക്കുലോറി എൻജിനീയറിങ് വർക്ഷോപ്പിൽ ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11ഒാടെ മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമായാണ് അപകടം. മേയ് 23ന് ചരക്കുമായി ഹരിയാനയിൽനിന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിൽ ചരക്കുമായി വന്ന നാഷനൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ മണിക്കൂറുകൾ കഴിഞ്ഞ് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ക്ലീനർ അപകടം നടക്കുന്നതിനുമുമ്പ് വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ഹരിയാന സ്വദേശി ഇക്ലാസി(27)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വന്ന ചരക്ക് തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയോടെ ഇറക്കിയത്. അതിനുശേഷം വാഹനം അറ്റകുറ്റപ്പണികൾക്ക് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം നിർത്തിയിട്ടിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്ന് മെയിൻ റോഡിലേക്ക് വരുമ്പോൾ ബ്രെക്ക് തകരാറിലായി എതിരെയുള്ള മുരുകൻ ആചാരിയുടെ രാജേഷ് എൻജിനീയറിങ് വർക്സിെൻറ മുൻവശത്തെ ഷീറ്റുകളും ബിൽഡിങ്ങിെൻറ ഫില്ലറുകളും തകർത്ത് ഇടിച്ചുകയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.