തിരുവനന്തപുരം: മഴയിലും ചെറിയ തോതിൽ വീശിയകാറ്റിലും നഗരത്തിൽ പലയിടത്തും മരങ്ങൾ വീണു. റോഡിലേക്ക് മരം വീണയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പാളയം സംസം ഹോട്ടലിന് സമീപം, വെള്ളയമ്പലം പെട്രോൾ പമ്പിന് സമീപം, കരമന മേലാറന്നൂർ, മണ്ണന്തല പൊലീസ് സ്റ്റേഷന് സമീപം, കുന്നുകുഴി, പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് മരംവീണത്. ഫയർ ഫോഴ്സിെൻറ പനവിളയിലെയും ചാക്കയിലെയും യൂനിറ്റുകളെത്തി ശിഖരങ്ങൾ മുറിച്ചുനീക്കി. കുന്നുകുഴിയിൽനിന്ന് പൊലീസ് ക്വാട്ടേഴ്സിലേക്കുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോക്ക് മുകളിൽ വെള്ളിയാഴ്ച രാത്രി 9.45ഓടെ മരംവീണു. ഫയർഫോഴ്സിനൊപ്പം നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും മരം നീക്കാൻ രംഗത്തിറങ്ങി. കൗൺസിലർ ഐ.ബി. ബിനുവിെൻറ നേതൃത്വത്തിലാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ നാട്ടുകാർ പരിശ്രമിച്ചത്. കനകക്കുന്നിൽ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവഴിക്ക് മതിലിടിഞ്ഞുവീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.