തിരുവനന്തപുരം: അന്തരിച്ച പ്രമുഖ പത്രഫോട്ടോഗ്രാഫർ എസ്.എസ്. റാമിെൻറ സ്മരണ നിലനിർത്തുന്നതിനായി രൂപവത്കരിച്ച ഫൗേണ്ടഷെൻറ പ്രവർത്തനോദ്ഘാടനം സെപ്റ്റംബറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റാമിെൻറ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്നാണ് ട്രസ്റ്റിന് രൂപം നൽകിയത്. ഹിന്ദുദിനപ്പത്രത്തിെൻറ ചീഫ് ന്യൂസ് ഫോേട്ടാഗ്രാഫർ സി. രതീഷ്കുമാർ ചെയർമാനും റാമിെൻറ സഹോദരീ ഭർത്താവ് എച്ച്. രാമകൃഷ്ണൻ സെക്രട്ടറിയും കേരളകൗമുദി ന്യൂസ് എഡിറ്റർ വി.എസ്. രാേജഷ്് വൈസ് ചെയർമാനും എ.സി. റെജി ട്രഷററുമാണ്. റാമിെൻറ സ്മരണാർഥം എല്ലാ വർഷവും പത്രഫോട്ടോഗ്രാഫർമാർക്ക് അവാർഡ് ഏർപ്പെടുത്തുക, ഫോട്ടോഗ്രഫി രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തുക, ഫോട്ടോ പ്രദർശനങ്ങൾ സംഘടിപ്പിക്കുക, പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ. ഭാരവാഹികളായ സി. രതീഷ് കുമാര്‍, എച്ച്. രാമകൃഷ്ണന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.