ഇതരസംസ്ഥാന ലോട്ടറികള്‍ മടങ്ങിവരുന്നത് സര്‍ക്കാറിെൻറ ഒത്താശയോടെ -ചെന്നിത്തല തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ ഇതരസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് മടങ്ങിവരുന്നത് സംസ്ഥാനത്തെ ഇടതു സര്‍ക്കാറിെൻറ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ ധനമന്ത്രി തോമസ് ഐസക് നിരപരാധിത്തം ചമയുന്നതില്‍ കാര്യമിെല്ലന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. തോമസ് ഐസക്കിെൻറ പാര്‍ട്ടിയുടെ മുഖപത്രത്തിലാണ് മിസോറം ലോട്ടറിയുടെ വിൽപന സംസ്ഥാനത്ത് ആരംഭിച്ചതായി പരസ്യമുള്ളത്. ഇതില്‍നിന്നുതന്നെ ഇതരസംസ്ഥാന ലോട്ടറിക്കാരും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയും തമ്മിലെ ബന്ധം വ്യക്തമാണ്. നേരത്തേയും ഇടതു സര്‍ക്കാറിെൻറ കാലത്താണ് ഇതരസംസ്ഥാന ലോട്ടറികള്‍ ഇവിടെ തഴച്ചുവളര്‍ന്നത്. ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നപ്പോള്‍തന്നെ ഒറ്റനമ്പര്‍ ലോട്ടറിയുടെയും മറ്റും പേരില്‍ സാൻറിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചിരുന്നു. അതിെൻറ തുടര്‍ച്ചയാണ് ഇപ്പോള്‍ ജി.എസ്.ടിയുടെ മറവിലും നടക്കുന്നത്. വന്‍തോതില്‍ ടിക്കറ്റുകള്‍ അവര്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞുവെന്നത് ഉത്കണ്ഠയുളവാക്കുന്നു. കേരളത്തില്‍നിന്ന് കെട്ടുകെട്ടിച്ച ഇതരസംസ്ഥാന ലോട്ടറികളെ കേരളത്തില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.