അക്ഷരശ്രീ പുരസ്കാരം തോട്ടം ഭുവനേന്ദ്രന്

കിളിമാനൂർ: പള്ളിക്കൽ പകൽക്കുറി പാസ്ക്ക് ലൈബ്രറിയുടെ പ്രഥമ അക്ഷര ശ്രീ പുരസ്കാരം കവിയും ഗാനരചയിതാവും നാടക ഗവേഷകനും പ്രഭാഷകനുമായ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം എസ്. അജയകുമാർ, ലൈബ്രറി പ്രസിഡൻറ് എം. റഫീഖ്, താലൂക്ക് കൗൺസിൽ അംഗം എ. ഷിഹാൻ എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 15ന് രാവിലെ പകൽക്കുറിയിൽ നടക്കുന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ അവാർഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.