പ്രതിഷേധമാർച്ചും ധർണയും

തിരുവനന്തപുരം: ശമ്പളവും കുടിശ്ശികയും ആവശ്യപ്പെട്ടുകൊണ്ട് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് യൂനിയ​െൻറ (സി.െഎ.ടി.യു) നേതൃത്വത്തിൽ കൃഷി ഡയറക്ടറേറ്റിന് മുന്നിൽ നടത്തി. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂനിയൻ ജനറൽ സെക്രട്ടറി ബി. അജയകുമാർ, പ്രസിഡൻറ് മഞ്ചു കുര്യാക്കോസ്, ബി. ഗുരുദത്ത് എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്കരണം: ഒാപ്ഷൻ ഫോമിൽ ദുരൂഹത ഉണ്ടെന്ന് തിരുവനന്തപുരം: പെൻഷൻ പരിഷ്കരണത്തിനുവേണ്ടി ഇ.പി.എഫ്.ഒ ഇറക്കിയിട്ടുള്ള ഒാപ്ഷൻ ഫോമിൽ ദുരൂഹത ഉണ്ടെന്ന് യു.ടി.യു.സി നേതൃത്വത്തിലെ സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം. അവസാനം വാങ്ങിയ 12 മാസത്തെ ആവറേജ് ശമ്പളം-ഗുണിതം-സർവിസ് ഭാഗം 70 എന്ന കണക്കിൽ പെൻഷൻ പരിഷ്കരണം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കണമെന്ന് സെൻട്രൽ പ്രൊവിഡൻറ് ഫണ്ട് ചീഫ് കമീഷണറോട് ആവശ്യപ്പെെട്ടന്ന് സേവ് ഇ.പി.എഫ് പെൻഷനേഴ്സ് ഫോറം പ്രസിഡൻറ് എൻ.കെ. േപ്രമചന്ദ്രൻ എം.പിയും ജനറൽ െസക്രട്ടറി വി. ബാലകൃഷ്ണനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ബാങ്ക് പെൻഷനിലെ അപാകത പരിഹരിക്കണം -എ.കെ.ബി.ആർ.എഫ് തിരുവനന്തപുരം: ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം തിരുവനന്തപുരം റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പൊതുമേഖല ബാങ്കുകളെ സംരക്ഷിക്കുക, ബാങ്ക് ലയനനീക്കം ഉപേക്ഷിക്കുക, പെൻഷനിലെ അപാകത പരിഹരിക്കുക, ഗ്രാമീണ ബാങ്ക് ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. ബെഫി മുൻ ദേശീയ പ്രസിഡൻറ് പി. സദാശിവൻപിള്ള, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ്. അനിൽ, ബെഫി മുൻ സംസ്ഥാന പ്രസിഡൻറ് പി.വി. ജോസ്, ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. മുരളി, പി.വി. തോമസ്, ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു. എ.കെ.ബി.ആർ.എഫ് പ്രസിഡൻറ് അശോകൻ അധ്യക്ഷതവഹിച്ചു. സി.പി. രാധാകൃഷ്ണൻ സ്വാഗതവും ദയാനന്ദൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.