തിരുവനന്തപുരം: വൃക്ക നൽകാെമന്ന പേരിൽ സ്വർണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയ ദമ്പതികളെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. അഞ്ചൽ അഗസ്ത്യക്കോട് ക്ഷേത്രത്തിന് സമീപം സനൽ (29), ഭാര്യ മഞ്ജു (25) എന്നിവരാണ് പിടിയിലായത്. അഞ്ചൽ സ്വദേശിയായ വൃക്കരോഗി പത്രത്തിൽ വൃക്ക ആവശ്യമുണ്ടെന്ന് പരസ്യം നൽകിയിരുന്നു. വാർത്ത കണ്ട സനൽ വൃക്ക നൽകാൻ തയാറാണെന്നും പ്രതിഫലം തരണമെന്നും അറിയിച്ചു. തുടർന്ന് കുടുംബവുമായി ചങ്ങാത്തത്തിലായ സനലും ഭാര്യയും വൃക്ക മാറ്റിവെക്കുന്നതിന് മലയാളത്തിലെ പ്രമുഖ സിനിമ നടെൻറ ഫാൻസ് അസോസിയേഷൻ സഹായിക്കുന്നുണ്ടെന്നും വൃക്ക മാറ്റിവെക്കാതെ തന്നെ അസുഖം മാറ്റാൻ കഴിവുള്ള മന്ത്രവാദിയെ പരിചയം ഉണ്ടെന്നും വിശ്വസിപ്പിച്ചു. ഇതിനായി 30,000 രൂപയും വാങ്ങി. ഒരാഴ്ചക്ക് ശേഷം സനലിെൻറയും ഭാര്യയുടെയും കൂടെ രോഗിയും കുടുംബവും കാറിൽ മന്ത്രവാദിയെ കാണാൻ തിരുവനന്തപുരത്ത് എത്തി. മന്ത്രവാദിയെ കാണുന്ന സമയത്ത് സ്വർണാഭരണങ്ങൾ ധരിക്കാൻ പാടിെല്ലന്ന് വിശ്വസിപ്പിച്ച് രോഗിയുടെ ഭാര്യയുടെ ഏഴുപവനോളം വരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കി. തുടർന്ന് തങ്ങൾ വേറെ വണ്ടിയിൽ ആദ്യം പോയി മന്ത്രവാദിയെ കണ്ട് പൂജക്ക് വേണ്ട ഏർപ്പാട് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് മുങ്ങി. ഇവരെ വിശ്വസിച്ച പിഞ്ചുകുഞ്ഞ് അടങ്ങിയ കുടുംബം രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ പൊരിവെയിലത്ത് ആഹാരം പോലും കഴിക്കാൻ നിവൃത്തി ഇല്ലാതെ കഴിഞ്ഞു. ശേഷം തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രൂപവത്കരിച്ച പ്രത്യേക ഷാഡോ ടീമാണ് സനലിനെയും മഞ്ജുവിനെയും അറസ്റ്റ് ചെയ്തത്. അമേരിക്കയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പോണ്ടിച്ചേരിയിലെ ഏഴു യുവക്കളിൽ നിന്ന് 70,000 രൂപയും സ്വർണവും, കോയമ്പത്തൂരിൽ നിന്ന് 45,000 രൂപ, ഗൾഫിൽ അയക്കാമെന്ന് പറഞ്ഞ് കോവിൽപ്പട്ടിയിലെ 10 ഓളം യുവാക്കളിൽ നിന്ന് 50,000 രൂപ, പളനിയിൽ ആറുയുവാക്കളിൽ നിന്നും 30,000 രൂപ എന്നിവ പറ്റിച്ചതായി സനൽ സമ്മതിച്ചിട്ടുണ്ട്. സനലിനെതിരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ യുവതിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ് നിലവിലുണ്ട്. കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ വി. സുരേഷ് കുമാർ, മ്യൂസിയം എസ്.െഎ സുനിൽ, ൈക്രം എസ്.െഎ സീതാറാം, ഷാഡോ എസ്.െഎ സുനിൽ ലാൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.