കരുമാലിൽ സുകുമാര​ൻ ചരമവാർഷികം

കൊല്ലം: മുൻ മുനിസിപ്പാലിറ്റി ചെയർമാനും രാഷ്ട്രീയ സാമൂഹിക സംഘടന നേതാവുമായിരുന്ന കരുമാലിൽ സുകുമാര​െൻറ അഞ്ചാമത് ചരമവാർഷികം 28ന് വൈകീട്ട് അഞ്ചിന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ മികച്ച മുനിസിപ്പൽ ചെയർമാനായി കരുമാലിൽ ഫൗണ്ടേഷൻ തെരഞ്ഞെടുത്ത ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫിന് ചടങ്ങിൽ അവാർഡ് നൽകും. പതിനായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ്ഖാൻ അാധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കരുമാലിൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. സുജയ്, ട്രഷറർ ആനേപ്പിൽ സുരേഷ്, ജനറൽ സെക്രട്ടറി വിഷ്ണു കരുമാലി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.