മോദിയുടേത് സാധാരണക്കാരെ തളർത്തുന്ന ഭരണം -മുല്ലക്കര ശാസ്താംകോട്ട: കോർപറേറ്റ് ഭീമന്മാരെ വളർത്തുകയും സാധാരണക്കാരെ തളർത്തുകയും ചെയ്യുന്ന ഭരണമാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ. ജോയൻറ് കൗൺസിൽ കൊല്ലം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ശാസ്താംകോട്ട പ്രഫ. ആർ. ഗംഗപ്രസാദ് നഗറിൽ നടന്ന നവകേരള സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ അട്ടിമറിച്ച് വർഗീയവത്കരണം നടത്താനുള്ള ശ്രമങ്ങളാണ് സംഘ്പരിവാർ നടത്തുന്നത്. ഇത് നാം ആർജിച്ച നേട്ടങ്ങൾ ഇല്ലതാക്കുമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ ആർ.എസ്. അനിൽ അധ്യക്ഷത വഹിച്ചു. എൻ. കൃഷ്ണകുമാർ, കെ. ശിവശങ്കരൻ നായർ, ബി. വിജയമ്മ, പ്രഫ. എസ്. അജയൻ, ഡോ. ബി. ബാഹുലേയൻ, സുകേശൻ ചൂലിക്കാട്, ബി. രാധാകൃഷ്ണപിള്ള, വി. ബാലകൃഷ്ണൻ, ആർ. രാജീവ് കുമാർ, എം.ടി. ശ്രീകുമാർ, സി. മനോജ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.