ചെന്നൈ: മിസൈൽമാൻ എന്നറിയപ്പെടുന്ന മുന്‍ രാഷ്ട്രപതി ഡോ. എ. പി.ജെ. അബ്ദുൽ കലാമിന് ജന്മനാട്ടില്‍ പണിത സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച നാടിനു സമര്‍പ്പിക്കും. രാവിലെ 11ന് രാമേശ്വരത്തിനടുത്ത പൈക്കരിമ്പിലാണ് സ്മാരകം ഉദ്ഘാടനം ചെയ്യുക. അബ്ദുൽ കലാം ഓർമയായിട്ട് രണ്ടു വർഷം പൂര്‍ത്തിയാകുമ്പോഴാണ് അദ്ദേഹത്തിെൻറ ജന്മനാട്ടില്‍ സ്മാരകം യാഥാർഥ്യമാകുന്നത്. 15 കോടി രൂപ ചെലവിട്ട് ആദ്യഘട്ടം പൂർത്തീകരിച്ച സ്മാരകത്തിെൻറ രണ്ടാംഘട്ടം രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. മുന്‍ രാഷ്ട്രപതിയുടെ വ്യക്തിജീവിതവും ഔദ്യോഗികജീവിതവും വെളിപ്പെടുത്തുന്നതോടൊപ്പം രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യംകൂടി വെളിവാക്കുന്നതാവും സ്മാരകം. വാഹനത്തിൽ സജ്ജീകരിച്ച ഡിജിറ്റൽ മൊബൈൽ സയൻസ് മ്യൂസിയം 'കലാം 2020 സയൻസ് വാഹനം' എന്നപേരിൽ പ്രധാനമന്ത്രി പുറത്തിറക്കും. കലാമിെൻറ ശാസ്ത്രീയ വീക്ഷണങ്ങളുടെ പ്രചാരണത്തിനായി വാഹനം രാജ്യമാകമാനം സഞ്ചരിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ. എസ്. ഖെഹാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഗവര്‍ണര്‍മാര്‍ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുക്കും. തുടർന്ന് രാമേശ്വരം -അയോധ്യ പ്രത്യേക തീവണ്ടി സര്‍വിസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.