അച്ചൻകോവിലിലെ വൈദ്യുതി പ്രശ്നം: പരിഹാരം ഇനിയും അകലെ

പുനലൂർ: വനമധ്യേയുള്ള അച്ചൻകോവിലിലെ വൈദ്യുതി തകരാർ പരിഹരിക്കാൻ നടപടിയില്ലാത്തതിനാൽ ജനം ഇരുട്ടിലാകുന്നു. മിക്ക ദിവസവും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. കാറ്റോ മഴയോ ആയാൽ ഓരാഴ്ചവരെ ഇരുട്ടിലാകും. രണ്ടു വാർഡിലെ കുടുംബങ്ങൾ കൂടാതെ അച്ചൻകോവിൽ ക്ഷേത്രം, വനം ഓഫിസുകൾ, ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവ അടക്കം നിരവധി സ്ഥാപനങ്ങളും ഇവിടെയുണ്ട്. തെന്മലയിൽനിന്ന് 25 കിലോമീറ്റർ റബർതോട്ടത്തിലൂടെയും വനത്തിലൂടെയുമാണ് അച്ചൻകോവിലിലേക്കുള്ള 11 കെ.വി ലൈൻ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുകളിൽ മരം വീഴുന്നതാണ് പ്രധാനമായും വൈദ്യുതി മുടക്കത്തിന് കാരണം. ആനയും മറ്റും വൈദ്യുതി പോസ്റ്റുകൾ പിഴുതിടാറുമുണ്ട്. വനത്തിലായതിനാൽ സമയത്തിന് തകരാർ കണ്ടെത്താൻ അധികൃതർക്ക് കഴിയാറില്ല. മൃഗങ്ങളുടെ ആക്രമണവും നേരിടേണ്ടിവരുന്നു. പരിഹാരമായി മുകളിലൂടെയുള്ള 11 കെ.വി ലൈൻ ഭൂമിക്കടിയിലൂടെ സ്ഥാപിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കെ.എസ്.ഇ.ബിയും വനംവകുപ്പും ഇതിന് അനുമതി നൽകിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.