ഇരവിപുരം: വ്യാപാരിയുടെ സത്യസന്ധതയാൽ യുവാവിെൻറ പണവും രേഖകളുമടങ്ങിയ പഴ്സ് തിരികെ ലഭിച്ചു. കൊട്ടിയം പേരയം സ്വദേശി റിയാസിെൻറ പഴ്സാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. കൊല്ലൂർവിള വൈ മുക്കിലെ വ്യാപാരിയായ കൊല്ലൂർവിള നഗർ-108 കിടങ്ങഴികത്ത് നജീബാണ് റോഡിൽനിന്ന് കിട്ടിയ 16,500 രൂപയും എ.ടി.എം കാർഡ് അടക്കം രേഖകളുമുള്ള പഴ്സ് ഉടമക്ക് തിരികെ നൽകിയത്. ഭാര്യയുടെ ചികിത്സ നടത്തിയതിെൻറ പണം അടയ്ക്കുന്നതിനായി ആശുപത്രിയിലേക്ക് പോകവെയാണ് റിയാസിന് പഴ്സ് നഷ്ടപ്പെട്ടത്. വിവരം ഇരവിപുരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. ഇതിനിടെയാണ് നജീബിന് പഴ്സ് ലഭിക്കുന്നത്. ഇത് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും എസ്.ഐ ഉമറുൽ ഫറൂക്കിെൻറ സാന്നിധ്യത്തിൽ റിയാസിന് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.