അഷ്​ടമുടിക്കായലിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ചവറ: ഉൾനാടൻ മത്സ്യബന്ധന മേഖലക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സീ റാഞ്ചിങ് പദ്ധതി പ്രകാരം അഷ്ടമുടിക്കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചവറ മേനാമ്പള്ളി കരാറ്റക്കടവിൽ 50,000 പൂമീൻ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ലളിത, ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭ, മോഹൻലാൽ, സക്കീർ ഹുസൈൻ, ജിജി, ശിവൻകുട്ടി പിള്ള, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ശ്രീകുമാർ, മണികണ്ഠൻ, രാംകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.