കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ച യുവാവി​നെ തിരിച്ചറിഞ്ഞു

കൊലപാതകത്തിന് പിന്നിൽ മയക്കുമരുന്ന് ലോബിയെന്ന് സംശയം ചാത്തന്നൂർ: ഇത്തിക്കര കൊച്ചുപാലത്തിന് സമീപം റോഡരികിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. വവ്വാക്കാവ് കുലശേഖരപുരം കുറുങ്ങപ്പള്ളിയിൽ ഗവ. വെൽഫെയർ എൽ.പി.എസിന് സമീപം സുൽഫി മൻസിലിൽ വാടകക്ക് താമസിക്കുന്ന സുരേന്ദ്ര​െൻറയും പുഷ്പകുമാരിയുടെയും മകൻ ഷൈമോൻ (25) ആണ് മരിച്ചത്. മയക്കുമരുന്ന് സംഘങ്ങളാകാം ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. സഹോദരീ ഭർത്താവിനൊടൊപ്പം ടൈൽസി​െൻറ ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന ഇയാളെ ഞായറാഴ്ച രാത്രി ഏഴോടെ ഒരാൾ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച മാതാവിനോട് അയ്യായിരം രൂപ ആവശ്യപ്പെട്ട ഇയാൾക്ക് മാതാവും സഹോദരി ദേവുവും 1500 രൂപ നൽകിയെങ്കിലും 5000 രൂപ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്ന് സഹോദരിയുടെ രണ്ട് പവ​െൻറ മാല നൽകി. ഇതുമായാണ് ഷൈമോൻ വീട്ടിൽനിന്ന് പോയത്. സഹോദരി നൽകിയ മാല ഇയാളുടെ ഷർട്ടി​െൻറ പോക്കറ്റിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു. മയക്കുമരുന്ന് സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുെണന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ഇത്തിക്കരയിൽ മൃതദേഹം കാണപ്പെട്ടത്. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചു. വള്ളികുന്നം സ്വദേശികളായ ഷൈമോ​െൻറ കുടുംബം വീടും സ്ഥലവും വിറ്റശേഷം ചങ്ങൻകുളങ്ങരയിലാണ് വാടകക്ക് താമസിച്ചിരുന്നത്. രണ്ടുമാസം മുമ്പാണ് ഇവർ കുറുങ്ങപ്പള്ളിയിൽ വാടകക്ക് താമസിക്കാനെത്തിയത്. കൊട്ടിയം സി.ഐ അജയ് നാഥി​െൻറ മേൽനോട്ടത്തിലാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.