നെടുമങ്ങാട്: നഗരസഭയിലെ ടി.എച്ച്.എസ് വാർഡ് അംഗം ജെ. റോസല രാജിവെച്ചു. കോൺഗ്രസ് അംഗമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് റോസല പറഞ്ഞു. ബൈക്കുകൾക്ക് മീതെ മരമൊടിഞ്ഞുവീണു നെടുമങ്ങാട്: കാറ്റത്ത് മരമൊടിഞ്ഞുവീണ് ബൈക്കുകൾ തകർന്നു. ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് റവന്യൂ ടവറിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹങ്ങൾക്ക് മീതെയാണ് സമീപത്ത് നിന്ന വട്ടത്താമര മരത്തിെൻറ കൊമ്പ് ഒടിഞ്ഞുവീണത്. നാലുബൈക്കുകൾക്കാണ് കേടുപാട്. സാധാരണയായി ഓഫിസുകളിൽ എത്തുന്നവർ വിശ്രമിക്കാനായി മരച്ചുവട്ടിൽ ഇരിക്കാറുണ്ടെങ്കിലും അപകട സമയം ആരും ഉണ്ടായിരുന്നില്ല. നെടുമങ്ങാട് ഫയർ യൂനിറ്റ് എത്തി മരക്കൊമ്പുകൾ മുറിച്ചുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.