എം. വി​ൻസെൻറ്​ എം.എൽ.എ സ്​ഥാനം രാജി വെക്കണം

തിരുവനന്തപുരം: വീട്ടമ്മെയ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ എം. വിൻസ​െൻറ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.എം.പി ബാലരാമപുരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എം. നിസ്താർ അധ്യക്ഷതവഹിച്ചു. മഹിള ഫെഡറേഷൻ ജില്ല പ്രസിഡൻറ് ജെ. ഹയറുന്നിസ ബീവി ഉദ്ഘാടനം ചെയ്തു. വില വർധന പിൻവലിക്കണം തിരുവനന്തപുരം: ജി.എസ്.ടി നിയമപ്രകാരം അധികനികുതി നൽകണമെന്നു പറഞ്ഞ് ബാലരാമപുരത്ത് ചില ഹോട്ടലുകളിൽ ആഹാര സാധനങ്ങൾക്ക് വില വർധിപ്പിച്ചിരിക്കുന്നു. എന്നാൽ, ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നില്ല. വർധിപ്പിച്ച വിലവർധന ഉടനെ പിൻവലിക്കണമെന്ന് ബാലരാമപുരം ബഹുജന സമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അഡ്വ. എ.എൻ. പ്രേംലാൽ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് എം. നിസ്താർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.